കോട്ടയം ജില്ലയിൽ ജൂൺ ഏഴ് തിങ്കളാഴ്ച 55 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; ബുക്കിങ് ഞായറാഴ്ച മുതൽ

കോട്ടയം ജില്ലയിൽ ജൂൺ ഏഴ് തിങ്കളാഴ്ച 55 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; ബുക്കിങ് ഞായറാഴ്ച മുതൽ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ജൂൺ ഏഴ് തിങ്കളാഴ്ച 55 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിൻ നൽകും. ഇതിൽ ആറു കേന്ദ്രങ്ങളിൽ 45 വയസിനു മുകളിലുള്ളവർക്ക് കോവിഷീൽഡ് കുത്തിവയ്പ്പ് സ്വീകരിക്കാം. ഈ വിഭാഗത്തിൽ 90 ശതമാനം ഒന്നാം ഡോസുകാർക്കും 10 ശതമാനം രണ്ടാം ഡോസുകാർക്കുമായി മാറ്റിവച്ചിരിക്കുകയാണ്. ജൂൺ ആറ് ഞായറാഴ്ച വൈകിട്ട് ഏഴു മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാം.

40-44 പ്രായവിഭാഗത്തിലുള്ളവർക്കായി 34 കേന്ദ്രങ്ങളിൽ കോവി ഷീൽഡും 15 ഇടത്ത് കോവാക്‌സിനും നൽകും. എല്ലാ കേന്ദ്രങ്ങളിലും ഒന്നാം ഡോസ് മാത്രമാണ് നൽകുക. എല്ലാ വിഭാഗങ്ങളിലും വാക്‌സിൻ സ്വീകരിക്കുന്നതിന് www.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പത്തു മുതൽ രണ്ടു വരെയാണ് കുത്തിവയ്പ്പ്.

വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

45 വയസിനു മുകളിലുള്ളവർക്ക് കോവിഷീൽഡ് നൽകുന്ന കേന്ദ്രങ്ങൾ
================
1.കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ

2.ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം

3.കോട്ടയം മെഡിക്കൽ കോളേജ്

4.ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം

5.ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം

6.വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം

40-44 പ്രായവിഭാഗത്തിലുള്ളവർക്ക്
കോവിഷീൽഡ് ഒന്നാം ഡോസ് നൽകുന്ന കേന്ദ്രങ്ങൾ
================

1.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

2.ഇടയിരിക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

3.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

4.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

5.കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

6.കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

7.കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം

8.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

9.കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം

10.കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

11.കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം

12.കൂരോപ്പട കുടുംബോരോഗ്യ കേന്ദ്രം

13.കുറവിലങ്ങാട് താലൂക്ക് ആശുപത്രി

14.മരങ്ങാട്ടുപിള്ളി കുടുംബാരോഗ്യ കേന്ദ്രം

15.മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം

16.മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം

17.മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം

18.മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം

19.മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം

20.പൈക സാമൂഹികാരോഗ്യ കേന്ദ്രം

21.പാലാ ജനറൽ ആശുപത്രി

22.തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം

23.മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം

24.പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

25.പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം

26.മേലുകാവ് സെൻറ് തോമസ് എൽ.പി. സ്‌കൂൾ

27.തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം

28.തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം

29.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

30.ഉഴവൂർ സെൻറ് സ്റ്റീഫൻസ് ഹാൾ

31.വെള്ളാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം

32.വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം

33.വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

34.അറുന്നൂറ്റിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം

 

40-44 പ്രായവിഭാഗത്തിലുള്ളവർക്ക്
കോവാക്‌സിൻ ഒന്നാം ഡോസ് നൽകുന്ന കേന്ദ്രങ്ങൾ
================

1.ചങ്ങനാശേരി ജനറൽ ആശുപത്രി

2.കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം

3.മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം

4.മണർകാട് പ്രാഥമികാരോഗ്യ കേന്ദ്രം

5.മീനടം കുടുംബാരോഗ്യ കേന്ദ്രം

6.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

7.പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

8.പള്ളിക്കത്തോട് കമ്യൂണിറ്റി ഹാൾ

9.പാമ്പാടി താലൂക്ക് ആശുപത്രി

10.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

11. പുതുപ്പള്ളി സെൻറ് ജോർജ് യു.പി സ്‌കൂൾ

12.തിരുവാർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

13.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

14.വാകത്താനം സാമൂഹികാരോഗ്യ കേന്ദ്രം

15.ചീരഞ്ചിറ ഗവൺമെൻറ് യു.പി.എസ്