കൊവിഡ്: പരിശോധന കർശനമാക്കും; അന്താരാഷ്ട്ര യാത്രക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും;ചൈന, ഹോങ്ങ് കോങ്ങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

സ്വന്തം ലേഖകൻ
കൊവിഡ് ഭീഷണിയിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇന്നുമുതൽ പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി.വിമാനത്താവളങ്ങളിലെ പ്രത്യേക മുന്നൊരുക്കം വഴി അന്താരാഷ്ട്ര യാത്രിക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും. ചൈന അടക്കം 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ജനുവരി ഒന്നു മുതൽ ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്.

ചൈന, ഹോങ്ങ് കോങ്ങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇന്ത്യയിൽ നിർബന്ധമാക്കിയത്. യാത്രയ്ക്ക് മുന്നോടിയായി ഈ സർട്ടിഫിക്കറ്റ് എയർ സുവിധാ പോർട്ടലിൽ അപ്ലോഡ് ചെയ്യണം

Tags :