
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി ടൺ കണക്കിന് സ്വര്‍ണ്ണം കടത്തിയ കേസിൽ അറ്റാഷെയെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയും കുടുക്കാൻ പര്യാപ്തമായ വീഡിയോ തെളിവുകൾ സ്വപ്നയുടെ കയ്യിൽ നിന്നും ലഭിച്ചതായാണ് സൂചന.
കേസിലെ രണ്ടാം പ്രതിയായ പ്രതിയായ സ്വപ്ന സുരേഷുമായി അടുത്ത് ഇടപെട്ടവരും സ്വപ്നയ്ക്ക് സഹായം ചെയ്തുവരുമായ വമ്പന്മാര് വൈകാതെ കുടുങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സ്വപ്നയുമായി നടത്തിയ രഹസ്യ ഇടപാടുകളുടെയും മറ്റും വീഡിയോ അവര്‍ അറിയാതെ തന്നെ സ്വപ്ന റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) സ്വപ്നയില് നിന്നും ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍(ഡി വി ആര്) പിടിച്ചെടുത്തിട്ടുണ്ട്.
ഇതിനുള്ള നിര്‍ണ്ണായക തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം. വീഡിയോയില്‍ യുഎഇ അറ്റാഷേ മുതല്‍ ഉന്നതര്‍ വരെ കുടുങ്ങിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കമുള്ളവരുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം, കസ്റ്റംസില്‍ വന്‍ അഴിച്ചുപണി. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്പെക്ടര്‍മാരെയും കസ്റ്റംസിലേക്ക് തിരികെ വിളിച്ചു. ഡെപ്യൂട്ടേഷന് കാലാവധി കഴിഞ്ഞതിനാലാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് വിശദീകരണം.അതേസമയം, സ്ഥലം മാറ്റപ്പെട്ടവര്‍ക്ക് പകരമായി എട്ട് ഉദ്യോഗസ്ഥരെ പ്രിവന്റീവിലേക്ക് നിയമിച്ചിട്ടു







