Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മൂലവട്ടത്ത് മൂന്നു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂലവട്ടം കുന്നമ്പള്ളി ഭാഗത്തെ മൂന്നു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചിങ്ങവനത്ത് കൊവിഡ് സ്ഥിരീകരിച്ച മൊബൈൽ ഫോൺ കടയിലെ ജീവനക്കാരനായ യുവാവ് മൂലവട്ടത്തെ വീട്ടിൽ 28 കെട്ടിനായി എത്തിയിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മൂന്നു പേർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

75 വയസുള്ള വയോധികയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 28 കെട്ടു നടന്ന വീട്ടിലെ മൂന്നു പേർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചിങ്ങവനം സ്വദേശിയു പ്രാഥമിക സമ്പർക്കപ്പട്ടികയിൽ മൂലവട്ടം സ്വദേശികളായ 22 പേർ ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ കൂട്ടത്തിലുള്ളവരാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേർ. കൂടുതൽ ആളുകളുടെ പരിശോധനാ ഫലം അൽപ സമയത്തിനകം പുറത്തു വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ പേർ കൊവിഡ് പോസിറ്റീവായിട്ടുണ്ട് എന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളോടും ക്വാറന്റയിനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

മൂന്നു രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ മൂലവട്ടം പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണിൽ പെടുത്തിയേക്കും. നിലവിൽ 22 ൽ അധികം ആളുകൾ ഈ പ്രദേശത്ത് ക്വാറന്റയിനിൽ കഴിയുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ അടക്കം സ്ഥലത്ത് എത്തി പരിശോധനകൾ നടത്തുന്നുണ്ട്.

വൈകുന്നേരത്തോടെ മൂലവട്ടം പ്രദേശത്തെ കൂടുതൽ ആളുകളുടെ പരിശോധനാ ഫലം എത്തും. സ്ഥിതിഗതികൾ അതീവ ആശങ്കാജനകമാണെന്നു നഗരസഭ അംഗം അഡ്വ.ഷീജാ അനിൽ പറഞ്ഞു.