ജീവിത നിലവാരം ദുർബലമാക്കി; ഉയർന്ന തോതിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ; കോവിഡാനന്തരമുള്ള ശ്വാസകോശ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരിലെന്ന് പുതിയ പഠനം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ലോകത്തെ മുഴുവൻ ആളുകളെയും വീട്ടകങ്ങളിലേക്ക് ഒതുക്കിയ കോവിഡ് മഹാമാരി വന്നുപോയിട്ടും അതിന്റെ ആഘാതം പേറുന്നവർ ഇപ്പോഴും നിരവധി.കോവിഡാനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരിലാണെന്നാണ് പുതിയ പഠനം.
യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡിന്റെ ഉറവിട കേന്ദ്രമെന്ന് കണക്കാക്കുന്ന ചൈനയിലെയും ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരിലാണ് കോവിഡാനന്തര പ്രശ്നങ്ങള്‍ ഏറ്റവും കൂടുതലുളളത്. വെല്ലൂർക്രിസ്റ്റ്യൻ മെഡിക്കല്‍ കോളജ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് 19 ഇന്ത്യക്കാരുടെ ജീവിത നിലവാരം ദുർബലമാക്കിയെന്നും ഉയർന്ന തോതിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ആളുകള്‍ അനുഭവിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. പി.എല്‍.ഒ.എസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
കോവിഡിന്റെ ആദ്യതരംഗത്തില്‍ രോഗബാധിതരായ 207 ഇന്ത്യക്കാരെയാണ് പഠനവിധേയമാക്കിയത്. മറ്റ്
രാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ച് ഇന്ത്യക്കാരില്‍ പോസ്റ്റ്കോവിഡ് പ്രശ്നങ്ങള്‍- പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍-രൂക്ഷമാണെന്ന് പഠനത്തില്‍ കണ്ടെത്തി. കോവിഡ് വന്നുപോയ രോഗികളില്‍
ചെസ്റ്റ് റേഡിയോഗ്രഫി, എക്സർസൈസ് ചെയ്യുമ്ബോഴുള്ള പ്രശ്നം, ശ്വാസകോശ പരിശോധന എന്നിവ വഴിയാണ് ഇത് കണ്ടെത്തിയത്.
ഇതില്‍ തന്നെ ചിലർക്ക് ഒരുവർഷത്തിനകം ഇത്തരം പ്രശ്നങ്ങള്‍ മാറിയിട്ടുണ്ട്. എന്നാല്‍ മറ്റുചിലരില്‍ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുകയും ജീവിതനിലവാരത്തെ തന്നെ മോശമായി ബാധിക്കുകയും ചെയ്തു. പള്‍മനറി ഫങ്ഷൻ ടെസ്റ്റുകള്‍, ആറ് മിനിറ്റ് നീളുന്ന നടത്തം, ചെസ്റ്റ് റേഡിയോഗ്രഫി, ചോദ്യാവലി എന്നിവ വഴിയാണ് ആളുകളെ പഠനത്തിന് വിധേയരാക്കിയത്.
ശ്വാസതടസ്സം, ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന ചുമ, നെഞ്ചു വേദന, ക്ഷീണം, വ്യായാമം ചെയ്യുമ്ബോഴുള്ള പ്രശ്നങ്ങള്‍, ഇടക്കിടെയുണ്ടാകുന്ന ശ്വാസകോശ അണുബാധ എന്നിവയാണ് പഠനത്തിന് വിധേയമാക്കിയ ആളുകളില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍. ഓക്സിജൻ തെറാപ്പി, പള്‍മനറി റീഹാബിലിറ്റേഷൻ, മരുന്നുകള്‍, പോഷകാഹാരങ്ങള്‍, മാനസിക പിന്തുണ എന്നിവ വഴി ഈ പ്രശ്നങ്ങള്‍ ക്രമാനുഗതമായി പരിഹരിക്കാൻ സാധിക്കുമെന്നും വിദഗ്ധ ഡോക്ടർമാർ പറയുന്നു.