രക്ത ദാന ക്യാമ്പിന് തുടക്കം കുറിച്ച് ഡി.വൈ.എഫ്.ഐ: രക്തം ദാനം ചെയ്യുന്നത് കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി
സ്വന്തം ലേഖകൻ
കോട്ടയം : ഒന്നാം തീയതി മുതൽ 18 വയസിന് മുകളിലുള്ളവർ വാക്സിനേഷനു വിധേയമാകുമ്പോൾ രോഗികൾക്ക് രക്തം ലഭിക്കുന്നതിൽ വലിയ കുറവു വരാനുള്ള സാധ്യത മുന്നിൽ കണ്ട് ഏറ്റുമാനൂർ ബ്ലോക്കിന് കീഴിലുള്ള മേഖലാ കമ്മറ്റികൾ കോട്ടയം മെഡിക്കൽ കോളേജിൻ പ്രതിദിനം 10 ദിവസത്തേയ്ക്ക് 30 യൂണിറ്റ് രക്തം നല്കുന്ന കാമ്പയിന് തുടക്കം കുറിച്ചു.
ആദ്യദിനം ആർപ്പുക്കര മേഖലാ കമ്മറ്റിയിൽ നും രക്തദാനം നടത്തി. ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറി സജേഷ് ശശി കാമ്പയിൻ ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡൻ്റ് മഹേഷ് ചന്ദ്രൻ ജില്ലാ ജോ. സെക്രട്ടറി കെ.കെ ശ്രീമോൻ, ബ്ലോക്ക് സെക്രട്ടറി രതീഷ് രക്നാകരൻ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബി.ജെ ലിജീഷ് ബ്ലോക്ക് കമ്മറ്റി അംഗം എ.ആർ അഭിജിത്ത് എന്നിവർ കാമ്പയിന് നേതൃത്വം നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻ്റ് എം.എസ് അരുൺ, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങൾ അരുൺ ശശി, വൈശാഖ് ഷാജി ബ്ലോക്ക് കമ്മറ്റി അംഗം ജയറാം ഗോപി എന്നിവരും രക്തം ദാനം ചെയ്തു. കാമ്പയിൻ്റെ ഭാഗമായി തുടർന്ന് 10 ദിവസത്തേയ്ക്ക് തുടർച്ചയായി ഓരോ മേഖലാ കമ്മറ്റികളും 30 യൂണിറ്റ് രക്തം ദാനം ചെയ്യുമെന്ന് ബ്ലോക്ക് സെക്രട്ടറി അറിയിച്ചു.