കൗമാരക്കാര്‍ക്കും കോവിഡ് വാക്സിൻ നൽകാം;  നല്‍കുക കൊവാക്സിന്‍ മാത്രം;  പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര സര്‍ക്കാര്‍

കൗമാരക്കാര്‍ക്കും കോവിഡ് വാക്സിൻ നൽകാം; നല്‍കുക കൊവാക്സിന്‍ മാത്രം; പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖിക

ന്യൂഡൽഹി: കൗമാരക്കാര്‍ക്ക് കൂടി വാക്സിന്‍ നല്‍കാമെന്ന് വ്യക്തമാക്കി വാക്സീനേഷന്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം.

കൗമാരക്കാര്‍ക്ക് കൊവാക്സിന്‍ മാത്രമായിരിക്കും നല്‍കുകയെന്ന് പുതിയ മാര്‍ഗനിര്‍ദ്ദശത്തില്‍ പറയുന്നു. പുതിയ നയം അനുസരിച്ച്‌ 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവർക്കും വാക്സീന്‍ എടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗമാരക്കാര്‍ക്ക് നിലവില്‍ ഉള്ള ഏതെങ്കിലും കോവിന്‍ അക്കൗണ്ട് വഴിയോ, സ്വന്തം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ രജിസ്ട്രഷന്‍ നടത്താം. വാക്സീന്‍ നല്‍കുന്നയാള്‍ക്കും കൗമാരക്കാരുടെ രിജിസ്ട്രേഷന്‍ നടത്തി കൊടുക്കാന്‍ സാധിക്കും.

കരുതല്‍ ഡോസിന് അര്‍ഹരായവരെ എസ്‌എംഎസ് വഴി അറിയിക്കും. ഇവര്‍ക്ക് നിലവിലുള്ള അക്കൗണ്ട് വഴി രജിസ്റ്റര്‍ ചെയ്യാം.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ കരുതല്‍ ഡോസിന്റെ വിവരങ്ങളും നല്‍കും. ഓണ്‍ലൈനായും ഓഫ്‍ലൈനായും രജിസ്ട്രേഷന്‍ നടത്താം.

പതിനഞ്ച്‌ മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് വാക്സിനായി ജനുവരി ഒന്ന് മുതല്‍ കൊവിന്‍ ആപ്പിലും പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ ഇല്ലെങ്കില്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം. നല്‍കുന്ന വാക്സിന്‍റെ അളവില്‍ വ്യത്യാസം ഉണ്ടാകില്ല.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കരുതല്‍ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സിന്‍ തന്നെ നല്‍കിയാല്‍ മതിയെന്നും തീരുമാനമായിരുന്നു. രണ്ടാം ഡോസ് കിട്ടി ഒന്‍പത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുതല്‍ ഡോസ് നല്‍കുക. ഐസിഎംആര്‍ ഉള്‍പ്പടെ വിദഗ്ധ സമിതികള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള.

ഏപ്രില്‍ ആദ്യ വാരത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്കാകും കരുതല്‍ ഡോസ് ആദ്യം ലഭിക്കുക. കരുതല്‍ ഡോസായി വ്യത്യസ്ത വാക്സിന്‍ നല്‍കാന്‍ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാല്‍ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സിന്‍ തന്നെ നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം.