കോടതി വിധി മാനിക്കാതെ  മഠം അധികൃതര്‍  മനുഷ്യത്വരഹിതമായി പെരുമാറുന്നു; കിടപ്പുമുറിക്കും , കുളിമുറിക്കും സമീപം സിസിടിവി ക്യാമറകൾ വെച്ചു; ഭക്ഷണം , പ്രാർത്ഥനാമുറി ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾ നിഷേധിച്ചു;  സിസ്റ്റർ  ലൂസി കളപ്പുര സത്യാ​ഗ്രഹ സമരത്തിലേക്ക്

കോടതി വിധി മാനിക്കാതെ മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; കിടപ്പുമുറിക്കും , കുളിമുറിക്കും സമീപം സിസിടിവി ക്യാമറകൾ വെച്ചു; ഭക്ഷണം , പ്രാർത്ഥനാമുറി ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾ നിഷേധിച്ചു; സിസ്റ്റർ ലൂസി കളപ്പുര സത്യാ​ഗ്രഹ സമരത്തിലേക്ക്

വയനാട് :മഠം അധികൃതര്‍ തന്നെ മനുഷ്യത്വരഹിതമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്. വയനാട് മാനന്തവാടി കാരയ്ക്കാമലയിലെ മഠത്തിന് മുന്നില്‍ നാളെ സത്യഗ്രഹ സമരം നടത്തും.

”അനുകൂല കോടതി വിധിയുണ്ടായിട്ടും ഉപദ്രവം തുടരുന്നു. കുളിമുറിക്കടുത്തും കിടപ്പുമുറിക്കടുത്തും സിസിടിവി ക്യാമറകള്‍ വെച്ചു. ഭക്ഷണം നിഷേധിച്ചും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയും ദിവസം തോറും പീഡനം കടുപ്പിക്കുകയാണ് അധികൃതരെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

ഓഗസ്റ്റില്‍ തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവം തുടരുന്നതായാരോപിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുര സമരം പ്രഖ്യാപിച്ചത്. മഠം അധികൃതരോ കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ഇവരുടെ ശ്രമം. നിലവിലെ കേസ് കഴിയുന്നതു വരെ മഠത്തിന്റെ എല്ലാ സൗകര്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി. എന്നാല്‍ ഈ വിധി മാനിക്കാതെയാണ് മഠം അധികൃതര്‍ ഉപദ്രവങ്ങള്‍ തുടരുന്നത് എന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.