play-sharp-fill
മരുമകളെ ടിവി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ല; ഭാര്യ ആത്മഹത്യ ചെയ്തതില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിട്ടു; 20 വര്‍ഷം മുമ്പ് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കി

മരുമകളെ ടിവി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ല; ഭാര്യ ആത്മഹത്യ ചെയ്തതില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിട്ടു; 20 വര്‍ഷം മുമ്പ് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കി

മുംബൈ: മരുമകളെ ടിവി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയല്ലെന്നും അത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ഭാര്യ ആത്മഹത്യ ചെയ്തതില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും കുടുംബത്തെയും കോടതി വെറുതെ വിട്ടു.

20 വര്‍ഷം മുമ്പ് കീഴ്‌ക്കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒറ്റക്ക് അമ്പലത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്നും ഭക്ഷണം ഉണ്ടാക്കുന്നതില്‍ പരിഹസിച്ചെന്നുമാണ് യുവതിയുടെ കുടുബം ഉന്നയിച്ച ആരോപണങ്ങള്‍.

ഇതു കൂടാതെ അര്‍ധരാത്രിയില്‍ വെള്ളം എടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇവര്‍ താമസിക്കുന്ന ഗ്രാമത്തില്‍ അര്‍ധരാത്രി വെള്ളം വിതരണത്തിനായി എത്തുന്നത് സാധാരണയാണെന്നും എല്ലാ വീട്ടുകാരും പുലര്‍ച്ചെ 1.30 മണി സമയത്ത് വെള്ളം എടുക്കാറുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം കുറ്റകൃത്യങ്ങള്‍ ഒന്നും 498 എയില്‍ ഉള്‍പ്പെടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 2002 ഡിസംബര്‍ 24ലാണ് മരിച്ച യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും മാനസികവും ശാരീരികവുമായ പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

എന്നാല്‍, ആത്മഹത്യാ പ്രേരണാ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടര്‍ന്ന് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.