ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനു തീപിടിച്ചു ; വൻ ദുരന്തം ഒഴിവായി ; തീയ്ക്ക് കാരണം ടാങ്ക് നിറയെ ഇന്ധനം നിറച്ചതിനെത്തുടർന്ന് ഇന്ധനം കവിഞ്ഞൊഴുകിയത്

ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനു തീപിടിച്ചു ; വൻ ദുരന്തം ഒഴിവായി ; തീയ്ക്ക് കാരണം ടാങ്ക് നിറയെ ഇന്ധനം നിറച്ചതിനെത്തുടർന്ന് ഇന്ധനം കവിഞ്ഞൊഴുകിയത്

സ്വന്തം ലേഖകൻ

മൂന്നാർ : ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനു തീപിടിച്ചു. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്നു തീയണച്ചതിനാൽ ദുരന്തമൊഴിവായി.

കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണു മൂന്നാർ ടൗണിൽ ഇന്നലെ ഉച്ചയ്ക്കു തീപിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാങ്ക് നിറയെ ഇന്ധനം നിറച്ചതിനെത്തുടർന്ന് ഇന്ധനം കവിഞ്ഞൊഴുകിയതു കാരണമാണു തീപിടിത്തമുണ്ടായതെന്നാണു നിഗമനം. തീ പടരുന്നതു കണ്ട് ദമ്പതികൾ ബൈക്കിൽ നിന്നിറങ്ങി രക്ഷപ്പെട്ടു.