play-sharp-fill
അഴിമതിയുടെ സ്വന്തം നാട്; നടപടി ആചാരം മാത്രം; പരാതികള്‍ സര്‍ക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ്‌ ഓഫീസായി വിജിലന്‍സ്

അഴിമതിയുടെ സ്വന്തം നാട്; നടപടി ആചാരം മാത്രം; പരാതികള്‍ സര്‍ക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ്‌ ഓഫീസായി വിജിലന്‍സ്

സ്വന്തം ലേഖിക

തിരുവനന്തപുരം: രാജ്യത്ത് എന്തിനും ഏതിനും കൈക്കൂലി നല്‍കേണ്ട നാടായി മാറുകയാണ് കേരളം.

ഇന്‍ഷ്വറന്‍സ് തുകകിട്ടേണ്ട പശുവിന്റെ പോസ്റ്റുമോര്‍ട്ടത്തിനു മുതല്‍ വധശ്രമക്കേസ് ഒതുക്കിതീര്‍ക്കാന്‍ വരെ കോഴവാങ്ങുന്നതായി ആയിരക്കണക്കിന് പരാതികളാണ് ദിനംപ്രതി ലഭിക്കുന്നത്. എന്നാൽ വിജിലന്‍സ് പിടിയില്‍ കുടുങ്ങുന്നത് നാമമാത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവന്യൂ, പൊലീസ്, തദ്ദേശം, വനം, ഭക്ഷ്യസുരക്ഷ വകുപ്പുകളിലാണ് അഴിമതിയേറെയും. ഇടയ്ക്കിടെ അഴിമതിക്കാരെ വിജിലന്‍സ് പിടികൂടുന്നുണ്ടെങ്കിലും അഴിമതി കുറയ്ക്കാനാവുന്നില്ല.

അഴിമതികാട്ടിയവര്‍ക്ക് നല്ലനടപ്പും സസ്പെന്‍ഷനുമല്ലാതെ മറ്റൊന്നും സംഭവിക്കാത്തതാണ് കാരണം. മ​റ്റു കു​റ്റ കൃത്യങ്ങളെക്കാള്‍ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുന്ന ക്രിമിനല്‍ കു​റ്റമാണ് അഴിമതി എന്ന തിരിച്ചറിവോടെ വിജിലന്‍സ് പ്രവര്‍ത്തിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
രാഷ്ട്രീയ-സാമൂഹിക-ഭരണതലങ്ങളെ അഴിമതി എങ്ങനെ ബാധിച്ചിരിക്കുന്നെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാക്കണമെന്നും അര്‍ഹമായ ആനുകൂല്യം സമയത്ത് നല്‍കാത്തതുപോലും അഴിമതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. പക്ഷേ, രാഷ്ട്രീയ പിന്‍ബലം കിട്ടുന്നതാണ് അഴിമതിക്കാര്‍ക്ക് പലപ്പോഴും തുണയാവുന്നത്.

പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിയനുസരിച്ച്‌ ഭരണാധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാന്‍ ഉന്നതാധികാരിയുടെ അനുമതി വേണം. മുഖ്യമന്ത്രിയുടെയോ ഗവര്‍ണറുടെയോ അനുമതിയില്ലാതെ വിജിലന്‍സിന് അനങ്ങാനാവില്ല.

സര്‍ക്കാര്‍ ഓഫീസുകളിലെ കൈക്കൂലി ചാടിവീണ് പിടികൂടാമെന്നല്ലാതെ കാര്യമായ മറ്റു പണിയൊന്നും ഇപ്പോള്‍ വിജിലന്‍സിനില്ല. പരാതികള്‍ സര്‍ക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ്‌ഓഫീസായി വിജിലന്‍സ് ആസ്ഥാനം മാറി.

നിയമന അധികാരിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ലെന്നാണ് ഇപ്പോള്‍ ചട്ടം. കൊടും അഴിമതിയുടെ വിവരം കിട്ടിയാൽ പോലും കേസെടുക്കാനാവാതെ നോക്കുകുത്തിയാകാനെ വിജിലന്‍സിന് കഴിയൂ.