കൊവിഡ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ

വാഷിം​ഗടൺ: കൊവിഡ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന.മെഡിക്കല്‍ നടപടി ക്രമങ്ങള്‍ക്കിടയിലും, വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറിയ കണികകളിലൂടെയും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കണികകകള്‍, വാതില്‍പ്പിടി,സ്വിച്ചുകള്‍, പേന തുടങ്ങി അണുബാധയുണ്ടായ സ്ഥലങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാമെന്ന് സംഘടന വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വായുവിലൂടെ രോഗം പകരുമെന്ന് കാണിച്ച് 32 രാജ്യത്തെ 239 ഡോക്ടർമാരുടെ സംഘം ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചത്. ചെറിയ കണികകളില്‍ പറ്റിപ്പിടിക്കാന്‍ കൊറോണ വൈറസിന് സാധിക്കുമെന്നും. ഇതിന് പുറമെ പൊതുയിടങ്ങള്‍, ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങള്‍, വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വായുവിലൂടെ രോഗം പകരുമെന്നും ലോകാരോഗ്യ സംഘടനയ്ക്ക് അയച്ച കത്തില്‍ ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോ​ഗ്യ സംഘടന കൊറോണ വൈറസ് വായുവിലൂടെ പകരാമെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഇതോടെ ലോകത്തൊട്ടാകെ മാസ്ക് ധരിക്കേണ്ടതിന്റെ പ്രധാന്യം ഏറുകയാണ്. പ്രതിരോധിക്കാൻ സാധിക്കാത്ത വിധം കൊവിഡ് സ്വഭാവ, രൂപ മാറ്റം സ്വീകരിക്കുകയാണ് എന്നതിന് തെളിവാണ് സംഘടന പുറത്ത് വിട്ട പുതിയ തെളിവുകൾ. കൊവിഡ് പ്രതിരോധനത്തിന്റെ ഭാ​ഗമായി ആദ്യ ഘട്ടത്തിൽ നടപ്പാക്കിയ സമ്പൂർണ അടച്ചു പൂട്ടൽ ഇനി പ്രായോ​ഗികമല്ല.

വീടുകൾക്കുള്ളിൽ തന്നെ കഴിഞ്ഞാൽ പോലും രോ​ഗം പകരാനുള്ള സാധ്യതയെ ബലപ്പെടുത്തുന്നതാണ് ലോകാരോ​ഗ്യ സംഘടന പുറത്ത് വിട്ട പുതിയ വിവരം. ലോകത്തെയാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ മരുന്ന് പണിപ്പുരയിലാണ് ശാസ്ത്ര ലോകം. ഇടവേളകളിൽ മാറിക്കൊണ്ടിരിക്കുന്ന വൈറസിന്റെ രൂപമാറ്റവും, സ്വഭാവവും പ്രതിരോധ വാക്സിൻ കണ്ടെത്താൻ വെല്ലുവിളി സൃഷ്ടിക്കുകയാണ്.