play-sharp-fill
ഇറ്റലിയിൽ നിന്നും വന്നവർ ചതിച്ചു ; നാടെങ്ങും പരിഭ്രാന്തി ; മുൻ കരുതലുകൾ ഇവയൊക്കെ

ഇറ്റലിയിൽ നിന്നും വന്നവർ ചതിച്ചു ; നാടെങ്ങും പരിഭ്രാന്തി ; മുൻ കരുതലുകൾ ഇവയൊക്കെ

സ്വന്തം ലേഖകൻ

കൊച്ചി : ഇറ്റലിയിൽ നിന്നും നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഫെബ്രുവരി 29 ന് രാവിലെ കൊറോണ ബാധിതമെന്ന നിലയിൽ നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇറ്റലി ഉൾപ്പെടാതിരുന്നതാണു വൈദ്യപരിശോധനയിൽ ഒഴിവാകാൻ കാരണമെന്നാണ് സൂചന.

നെടുമ്പാശേരി വിമാനത്താവളത്തിൽ ആദ്യ ഘട്ടത്തിൽ ചൈനയിൽ നിന്നുള്ള യാത്രക്കാർക്കു മാത്രമായിരുന്നു കൊറോണ ബാധയെ തുടർന്ന് വൈദ്യപരിശോധന. മാർച്ച് ഒന്നു മുതലാണു ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ നിരീക്ഷണത്തിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കൊറോണ ബാധിത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുണ്ടെങ്കിൽ സ്വമേധയാ അറിയിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും യാത്രക്കാർ ഇക്കാര്യം പറഞ്ഞില്ലെന്നു കലക്ടർ എസ്. സുഹാസ് പറഞ്ഞു. വിമാനത്താവളത്തിൽ എല്ലാ യാത്രക്കാരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നില്ല. കഴിഞ്ഞ 28 ദിവസത്തിനിടെ രോഗബാധിത രാജ്യങ്ങൾ സന്ദർശിച്ചവരിലാണു പരിശോധന.

ഇറ്റലിയിൽ നിന്നു വന്ന യാത്രക്കാർ ഇക്കാര്യം അറിയിച്ചിരുന്നുവെങ്കിൽ പരിശോധന നടത്തി അവരെ അപ്പോൾ തന്നെ ഐസലേഷനിലേക്കു മാറ്റി രോഗവ്യാപനം തടയാൻ കഴിയുമായിരുന്നുവെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഏറ്റവും ആവശ്യം വ്യക്തമായ മുൻകരുതലുകളാണ്. കൃത്യമായ മുൻകരുതലുകൾ പിന്തുടരുകയാണെങ്കിൽ എളുപ്പത്തിൽ നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയും. മുൻകരുതലെന്ന നിലയിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.

1. രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം.

2. ചൈനയിലാണ് രോഗം ഏറ്റവും ആദ്യം സ്ഥിരീകരിച്ചത്. രോഗം പടർന്നു പിടിച്ച നാളുകളിൽ ഈ നാട്ടിലേക്ക് യാത്ര ചെയ്തിട്ടുള്ള ആളുകൾ ആരോഗ്യവിദഗ്ധരെ വിവരമറിയിച്ച് വേണ്ട നടപടികളും രോഗനിർണയവും നേടിയെടുക്കുക.

3. കൂടാതെ നിങ്ങൾ കുറച്ചുനാളത്തേക്ക് പുറം സമ്പർക്കങ്ങൾ ഒഴിവാക്കുക.

4. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കണ്ട് ഇതിന് ആവശ്യമായ മരുന്നുകൾ കഴിക്കുക. ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലേക്ക് പോകുമ്പോൾ മാസ്‌ക് ധരിക്കാൻ ഓർമ്മിക്കുക

5. വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുക

6. വൃത്തിഹീനമായ കൈകൾ ഉപയോഗിച്ചുകൊണ്ട് മൂക്ക്,കണ്ണ് എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക

7. കൈകൾ ഏറ്റവും നന്നായി കഴുകി കൊണ്ട് അണുവിമുക്തമാക്കാനായി ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഒരു സാനിറ്റൈസർ ഉപയോഗിക്കുക.

8. കൂടാതെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്ന ശീലം ദിവസത്തിൽ കൂടുതൽ തവണ പരിശീലിക്കുക.

9. തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം പതിവായി അണുവിമുക്തമായി സൂക്ഷിക്കുക.

10. കയ്യിൽ എല്ലായ്‌പ്പോഴും ഒരു ഹാൻഡ് ടിഷ്യു പേപ്പർ സൂക്ഷിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം അണുക്കൾ പകരാതിരിക്കാനായി മൂക്കും വായയും ഇത് ഉപയോഗിച്ച് മറച്ചു പിടിക്കാം. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടതില്ല.

11. മാംസ ഭക്ഷണങ്ങൾ ഈ നാളുകളിൽ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. ഉപയോഗിക്കുകയാണെങ്കിൽ തന്നെ അത് ഏറ്റവും നന്നായി പാകം ചെയ്ത ശേഷമാണ് എന്ന് ഉറപ്പുവരുത്തുക.

12. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കൂടുതൽ കഴിക്കുക

13. രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള സന്ദർശനം പൂർണമായും ഒഴിവാക്കുക.

14. യാത്ര ചെയ്യാനായി കഴിവതും സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുക. രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആശുപത്രിയിലേക്ക് പോകാനായി ഒരു കാരണവശാലും പൊതു വാഹനങ്ങൾ ഉപയോഗിക്കരുത്.