രാജ്യത്ത് പിടിച്ചുകെട്ടാനാവാതെ കൊറോണ വൈറസ് ബാധ : മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 219 പേർ ; ഇതോടെ സംസ്ഥാനത്തെ ആകെ മരണം 9667 ആയി

രാജ്യത്ത് പിടിച്ചുകെട്ടാനാവാതെ കൊറോണ വൈറസ് ബാധ : മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 219 പേർ ; ഇതോടെ സംസ്ഥാനത്തെ ആകെ മരണം 9667 ആയി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്തെ ഭീതിയിയിലാഴ്ത്തി കൊറോണ വൈറസ് ബാധ. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം കോവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും ഉയരുന്നത് കടുത്ത ആശങ്കയ്ക്കാണ് വഴി തുറന്നിരിക്കുന്നത്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 219 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ മരണം 9667 ആയി. ഇന്നലെ സംസ്ഥാനത്ത് പുതുതായി 6875 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 2,30,599 ആയി ഉയർന്നു. ഇതിൽ 1,27,259 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 93,652 പേരാണ്.

അതേസമയം തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 4231 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 65 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 126581 ആയി. . തമിഴ്‌നാട്ടിൽ ഇന്ന ലെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 12 പേർ കേരളത്തിൽനിന്ന് എത്തിയവരാണ്.

രണ്ടാഴ്ചത്തെ കർശന ലോക്ഡൗൺ ഫലം കണ്ടതിന്റെ സൂചനയായി ചെന്നൈ നഗരത്തിൽ രോഗ വ്യാപനത്തിന്റെ തീവ്രത കുറയുന്നുണ്ട്. തുടർച്ചയായ ആറാം ദിവസവും ഒറ്റ ദിനം റപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം രണ്ടായിരത്തിൽ താഴെയാണ്. രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന സമയം 12 ൽ നിന്നു 25 ആയി.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ, വീണ്ടും സർവേയ്ക്ക് ഒരുങ്ങി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഏപ്രിലിൽ 60 ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ 73% പേർക്ക് രോഗം വന്നുപോയതായി സ്ഥിരീകരിച്ചിരുന്നു.