കൊറോണപ്പേടി..! വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണം അപേക്ഷയുമായി കൂടത്തായി കൂട്ടക്കൊലക്കേസ്  പ്രതി ജോളി

കൊറോണപ്പേടി..! വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണം അപേക്ഷയുമായി കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി

സ്വന്തം ലേഖകന്‍

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൂടത്തായി കൂട്ടക്കൊല കേസിലെ പ്രതിയായ ജോളി കോടതിയില്‍ അപേക്ഷ നല്‍കി.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിചാരണ തടവുകാര്‍ക്ക് ആനുകൂല്യം നല്‍കിയിരുന്നു. വിചാരണ തടവുകാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള ആനുകൂല്യം തനിക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്ഷന്‍സ് കോടതിയിലാണ് ജോളി അപേക്ഷ നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനായി താത്പര്യമുള്ള വിചാരണ തടവുകാര്‍ അപേക്ഷ നല്‍കണമെന്ന് ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ജോളി ജയില്‍ അധികൃതര്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കിയത്. അതേസമയം ജോളിയുടെ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന വിചാരണ തടവുകാര്‍ക്കാണ് ഈ ആനുകൂല്യം നല്‍കുകയെന്നും ഒന്നിലധികം വധക്കേസുകളില്‍ പ്രതിയായ ജോളിയ്ക്ക് ഇത് അനുവദിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.