അടുത്തല്ല, എങ്കിലും മനസിലുണ്ട് ; ഇരുദേശങ്ങളിലിരുന്ന് നാടിനായി കൊറോണയ്ക്കതിരെ പോരാടി ഹരിയും ശരണ്യയും

അടുത്തല്ല, എങ്കിലും മനസിലുണ്ട് ; ഇരുദേശങ്ങളിലിരുന്ന് നാടിനായി കൊറോണയ്ക്കതിരെ പോരാടി ഹരിയും ശരണ്യയും

സ്വന്തം ലേഖകൻ

തൃശൂർ: കൊറോണക്കാലത്ത് എറ്റവുമധികം ത്യാഗം സഹിക്കുന്നവരാണ് ആരോഗ്യപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും. ഇരുദേശങ്ങളിലിരുന്ന കെറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഒന്നിക്കുകയാണ് ദമ്പതികളായ ഹരിയും ശരണ്യയും.

കൊറോണ സംസ്ഥാനത്ത് സ്ഥിരീകരിച്ചതേടെ ഒരു മാസത്തിലേറെയായി തങ്ങൾ പരസ്പരം കണ്ടിട്ടെന്ന് ഡ്യൂട്ടിക്കിടെയുള്ള ഇടവേളയിൽ തൃശൂർ എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ ഹരി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ ആശുപത്രിയായി മാറ്റിയ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് ശരണ്യ. കൊറോണ മുറിവേല്പ്പിച്ച നാടിനെ സാന്ത്വനം കൊണ്ട് ശരണ്യ ചേർത്തു നിർത്തുമ്പോൾ തൃശൂരിൽ രോഗവ്യാപനം തടയുന്നതിനായി രാവും പകലുമില്ലാതെ പൊലീസ് സേനയിൽ പ്രവർത്തിച്ച് വരികെയാണ് ഹരി.

പ്ലസ്ടു മുതൽ ഒരുമിച്ച് പഠിച്ചവരാണ് ഹരിയും ശരണ്യയും. അന്നുമുതൽ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വിവാഹത്തിലൂടെ ഒന്നിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ശരണ്യ വല്ലപ്പോഴും മാത്രമേ നാട്ടിൽ വരാറുണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ ഓണത്തിന് നാട്ടിൽ എത്താൻ പറ്റാതിരുന്ന ശരണ്യ ഇത്തവണ വിഷുവിന് നാട്ടിലെത്തുമെന്ന് ഹരിക്ക് വാക്ക് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ കൊറോണ ഇവരെ ചതിക്കുകയായിരുന്നു.

എങ്കിലും ദമ്പതികൾക്ക് വിഷമമില്ല, കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധത്തിൽ നാടിനായി അവസാനം പോരാൻ തയ്യാറായിരിക്കുകയാണ് ഹരിയും ശരണ്യയും.