Spread the love

കട്ടപ്പന: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇരട്ടയാർ ശാന്തി ഗ്രാം അന്തോപ്പി കവലയിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എംഎയുമായി യുവാവ് പിടിയിൽ. ഇരട്ടയാർ ഉപ്പുകണ്ടം കൊല്ലംപറമ്പിൽ നന്ദു (30) എന്നറിയപ്പെടുന്ന രാംകുമാർ രവികുമാർ പിടിയിലായത്.

video
play-sharp-fill

ഇയാൾ ഇരട്ടയാർ അന്തോപ്പി കവലയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഈ വീടിന് സമീപത്തു നിന്ന് തന്നെയാണ് രാംകുമാറിനെ പിടികൂടുന്നത്. ഏതാനും മാസങ്ങളായി രാംകുമാർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

ചില്ലറ വിൽപ്പനക്കായി ആൾട്ടോ കാറിന്റെ ഡാഷ്‌ ബോർഡിലാണ് എം.ഡി.എം.എ കരുതിയിരുന്നത്. ചെറിയ തുകയ്ക്ക് ലഭിക്കുന്ന ലഹരി വസ്തു ചെറിയ ഗ്രാമിൽ പാക്കറ്റുകളിലാക്കി 3000 രൂപയ്ക്കടക്കമാണ് ഇയാൾ വിറ്റിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈ.എസ്.പി എന്നിവരുടെ സ്‌പെഷ്യൽ സ്‌ക്വാഡും തങ്കമണി സി.ഐ സുബിൻ തങ്കച്ചൻ, ഡാൻസാഫ് ടീം സബ് ഡിവിഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലെ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.