play-sharp-fill
കൊറോണയെ ഒതുക്കാൻ ആന്റിബോഡി ചികിത്സ കണ്ടെത്തി: കാലിഫോർണിയയിലെ ഡോക്ടറാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്

കൊറോണയെ ഒതുക്കാൻ ആന്റിബോഡി ചികിത്സ കണ്ടെത്തി: കാലിഫോർണിയയിലെ ഡോക്ടറാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്

സ്വന്തം ലേഖകൻ

കാലിഫോണിയ: ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിക്ക് ആൻറിബോഡി ചികിത്സ കണ്ടെത്തിയെന്ന് കാലിഫോർണിയ ഡോക്ടർ ജേക്കബ് ഗ്ലാൻവില്ലെ. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമന്റെറിയായ ‘പാൻഡെമികി ‘ലൂടെ അറിയിപ്പെടുന്ന ഡോക്ടറും ഡിസ്ട്രിബ്യൂട്ട് ബയോ എന്ന സഥാപനത്തിന്റെ


 

സി.ഇ.ഒയുമായ ജേക്കബ് ഗ്ലാൻവില്ലെ കോവിഡിനെ ഫലപ്രദമായി ചെറുക്കുന്ന ആൻറിബോഡി കണ്ടെത്തിയെന്നാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നു.2002ൽ സാർസ് (SARS) വൈറസിനെ നിർവീര്യമാക്കുന്നതിന് അഞ്ച് ആൻറിബോഡികൾ തന്റെ നേതൃത്വത്തിലുള്ള സംഘം പ്രയോഗിച്ചുവെന്നും അവയെ കോവിഡ്19 വൈറസിനെതിരെ ഉപയോഗിക്കാമെന്നുമാണ് ഗ്ലാൻവില്ലെ വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”SARS-CoV-2 എന്നറിയപ്പെടുന്ന ഇത് കൊറോണ വൈറസുകളുടെ വിഭാഗത്തിൽ പെട്ടതാണ്. കഠിനമായ ശ്വസന പ്രശ്‌നങ്ങൾ മുതൽ ജലദോഷം പോലുള്ള ശ്വാസകോശ അണുബാധ വരെ ഇതിന്റെ ലക്ഷണങ്ങളാകാം. കൊറോണ വൈറസ് സാർസിനേക്കാൾ വീര്യം കുറഞ്ഞതാണ്. പക്ഷേ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ കൂടുതൽ സമയമെടുക്കും.

 

എന്നാൽ ഇവ രണ്ടും ഒരേ വിഭാഗത്തിൽ വരുന്നതിനാൽ
ഒരു വൈറസിനെതിരെ പോരാടുന്ന ആൻറിബോഡികൾ മറ്റൊന്നിനെതിരെയും പ്രവർത്തിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഞങ്ങൾ ആൻറിബോഡികളുടെ ദശലക്ഷക്കണക്കിന് പതിപ്പുകൾ പരീക്ഷിച്ചു.

കണ്ടെത്തിയ ആൻറിബോഡികൾ കുറച്ചുകൂടി പരിവർത്തനം ചെയ്തു. കൂടാതെ പരിവർത്തനം ചെയ്ത പതിപ്പുകളിൽ, അവ മറികടക്കുന്ന പതിപ്പുകൾ കണ്ടെത്തി”- ഗ്ലാൻവില്ലെ റേഡിയോ ന്യൂസിലൻഡിനോട് പറഞ്ഞു.മനുഷ്യരിൽ പരീക്ഷിക്കാനും വൈറസിനെതിരെ ചികിത്സക്ക് ഉപയോഗിക്കാനും കഴിയുന്ന അനുയോജ്യമായ മരുന്നുകളാണിത്.

 

വൈറസ് ശരീരത്തിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന എസ്-പ്രോട്ടീനുകളുമായി തന്നെ ആന്റിബോഡിയെ ബന്ധിപ്പിക്കുന്നു. ആന്റി വൈറൽ മരുന്ന് പോലെ തന്നെ ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് നൽകാവുന്നതാണ് ഇതെന്നും ഡോക്ടർ വിശദീകരിക്കുന്നു.

 

പുതിയ ഒരു ആൻറിബോഡി കണ്ടുപിടിക്കുന്നതിന് പകരം നിലവിലുള്ളവയിൽ പരീക്ഷണം നടത്തിയതാണ് കണ്ടെത്തൽ വേഗത്തിലാക്കിയതെന്ന് ഡോക്ടർ പറഞ്ഞു. ഇതിൽ രണ്ടു വർഷത്തെ ഗവേഷണം നടത്തും.

 

ഹ്രസ്വകാല വാക്‌സിൻ എന്നാണ് ഈ ചികിത്സ അറിയപ്പെടുന്നത്. എന്നാൽ യഥാർഥ വാക്സിനിൽ നിന്ന് വ്യത്യസ്തമായി, ആൻറിബോഡികൾക്ക് ഒരാളെ എട്ട് മുതൽ 10 ആഴ്ച വരെ മാത്രമേ സംരക്ഷിക്കാനാകൂ.ഒമ്ബത്? മുതൽ 12 മാസം വരെ എടുക്കുന്ന മരുന്നിന്റെ ഉത്പാദനം വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്.
ഈ ചികിത്സാ മാർഗത്തെ കുറിച്ച് പഠനം നടത്താൻ യു.എസ് സർക്കാരുമായി ബന്ധപ്പെട്ടതായും ഡോ. ഗ്ലാൻവില്ലെ വ്യക്തമാക്കി.