play-sharp-fill
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ പാര്‍ലമെന്റിന് അകത്തും പുറത്തും ചെറുത്തുതോല്‍പ്പിക്കും: ജോസ് കെ മാണി

സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ പാര്‍ലമെന്റിന് അകത്തും പുറത്തും ചെറുത്തുതോല്‍പ്പിക്കും: ജോസ് കെ മാണി

സ്വന്തം ലേഖിക

കോട്ടയം: സാധാരണകാര്‍ക്ക് ഏതു സമയത്തും കടന്നുചെല്ലാവുന്ന സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ പാര്‍ലമെന്റിന് അകത്തും പുറത്തും ചെറുത്തുതോല്‍പ്പിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.

കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷികാര്‍ക്ക് വന്യജീവികളുടെ ആക്രമം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ അംഗത്വം സ്വീകരിച്ചതായി യോഗം വിലയിരുത്തി.

മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആളുകളാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഇതിന് ശക്തമായ നേതൃത്വം നല്‍കിയ കോട്ടയം ജില്ലാ കമ്മറ്റിയെ പാര്‍ട്ടി ചെയര്‍മാന്‍ അനുമോദിച്ചു.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എംല്‍.എ, പ്രൊഫ. ലോപ്പസ് മാത്യു, ജോസ് ടോം, സഖറിയാസ് കുതിരവേലി, വിജി എം.തോമസ്, ജോസഫ് ചാമക്കാല, നിര്‍മ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, ജോസ് പുത്തന്‍കാലാ, ജോര്‍ജുകുട്ടി ആഗസ്തി, പെണ്ണമ്മ ജോസഫ്, ഷീലാ തോമസ്, ടോബിന്‍ കെ.അലക്‌സ്, പി.എം മാത്യു, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, അഡ്വ. സാജന്‍ കുന്നത്ത്, ജോസ് ഇടവഴിക്കന്‍, മാത്തുക്കുട്ടി ഞായര്‍കുളം, ജോജി കുറുത്തിയാടന്‍, ജോയി ചെറുപുഷ്പം, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, കെ.പി ജോസഫ്, പ്രദീപ് വലിയപറമ്പില്‍, തോമസ് ടി. കീപ്പുറം, ജോസ് കല്ലംകാവന്‍, ജോര്‍ജ് വര്‍ഗ്ഗീസ് പൊട്ടംകുളം, ജോസ് നിലപ്പനകൊല്ലി, ബ്രൈറ്റ് വട്ടനിരപ്പേല്‍, ജെസി സാജന്‍, പൗലോസ് കടമ്പംകുഴി, മനോഹരന്‍, മഹേഷ് ചെത്തിമറ്റം, തോമസ് അരയത്ത്, ബെന്നി പൊന്നാരം, കെ.സുരേന്ദ്രനാഥ പണിക്കര്‍, ജോണ്‍സണ്‍, ജോര്‍ജ് എബ്രഹാം, ജോണ്‍സണ്‍ അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.