play-sharp-fill
താനോ ഭര്‍ത്താവോ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടില്ല; സ്വകാര്യ ആല്‍ബത്തില്‍ സൂക്ഷിക്കാനായി ഒരു ആഗ്രഹത്തിന്റെ പുറത്ത് എടുത്തത്;  വിവാദങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കി വനിത എസ്‌ഐ

താനോ ഭര്‍ത്താവോ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടില്ല; സ്വകാര്യ ആല്‍ബത്തില്‍ സൂക്ഷിക്കാനായി ഒരു ആഗ്രഹത്തിന്റെ പുറത്ത് എടുത്തത്; വിവാദങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കി വനിത എസ്‌ഐ

സ്വന്തം ലേഖിക

കോഴിക്കോട്: പൊലീസ് യൂണിഫോമിട്ട് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത് വിവാദമായതിൽ പ്രതികരണവുമായി വനിത എസ് ഐ രംഗത്ത്.

സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി എടുത്ത ഒരു ഫോട്ടോയല്ല അത്. സേവ് ദ ഡേറ്റ് ചെയ്ത് പ്രശസ്തയാകണമെന്ന ഏതൊരു ഉദ്ദേശവും തനിക്കില്ലായിരുന്നുവെന്നും വനിത എസ്‌ഐ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സ്വകാര്യ ആല്‍ബത്തില്‍ സൂക്ഷിക്കാനായി ഒരു ആഗ്രഹത്തിന്റെ പുറത്ത് എടുത്ത ഫോട്ടോയാണ്. താനോ ഭര്‍ത്താവോ ചിത്രം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടില്ല.

ഫോട്ടോഗ്രാഫര്‍ പബ്ലിസിറ്റിക്കായി ചിത്രം അവരുടെ പേജില്‍ ഷെയര്‍ ചെയ്തിരുന്നു, അങ്ങനെയാണ് വൈറലായത്. ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ ഫോട്ടോ ഷെയര്‍ ചെയ്യരുതെന്ന് ഫോട്ടോ ഗ്രാഫറിനോട് പറഞ്ഞിരുന്നു.

എന്നാല്‍ അവര്‍ അത് അനുസരിക്കാതെയാണ് പോസ്റ്റ് ചെയ്തത്. രണ്ടാം തീയതിയായിരുന്നു തന്റെ വിവാഹം. വിവാഹത്തിന്റെ തിരക്കിലായത് കാരണം സമൂഹമാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കാനും സാധിച്ചില്ല.

രണ്ട് ദിവസം മുന്‍പ് സിഐ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. വിവരങ്ങള്‍ ഉന്നത ഉദ്യാേഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. അറിയാതെയെങ്കിലും തെറ്റ് ചെയ്തതില്‍ ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു.