വിവാദ പരാമർശം; നടൻ കെ.ആർ.കെ അറസ്റ്റിൽ
മുംബൈ: ബോളിവുഡ് നടനും വിമർശകനുമായ കമാൽ ആർ ഖാൻ എന്ന കെആർകെ അറസ്റ്റിൽ. 2020 ൽ ട്വിറ്ററിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റ്. യുവസേനാംഗമായ രാഹുൽ കാനാലിന്റെ പരാതിയിൽ മുംബൈയിലെ മലാഡ് പൊലീസാണ് കമാൽ ഖാനെ അറസ്റ്റ് ചെയ്തത്.
2020 ൽ നടൻമാരായ ഇർഫാൻ ഖാൻ, ഋഷി കപൂർ എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതാണ് കമാൽ ഖാന്‍റെ അറസ്റ്റിന് കാരണമായത്. സംഭവത്തെ തുടർന്ന് പൊലീസ് കമാൽ ഖാനെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 294, 500, 501, 505, 67, 98 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുംബൈ പോലീസിന്‍റെ ഈ നടപടിയെ സ്വാഗതം ചെയ്യുന്നതായി പരാതിക്കാരൻ പറഞ്ഞു. കെആർകെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും അനുചിതമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. അത്തരമൊരു മനോഭാവം സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കെആർകെയെ അറസ്റ്റ് ചെയ്തതിലൂടെ മുംബൈ പോലീസ് ഇത്തരക്കാർക്ക് ശക്തമായ സന്ദേശമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group