ഒമ്പതുകോടിയുടെ പാൻ മസാല പരസ്യം നിരസിച്ച് കാർത്തിക് ആര്യൻ
ഒമ്പതുകോടി രൂപ പ്രതിഫലം തരാമെന്ന പാൻ മസാല കമ്പനിയുടെ വാഗ്ദാനം നിരസിച്ച് ബോളിവുഡ് നടൻ കാർത്തിക് ആര്യൻ. തന്‍റെ ആരാധകർക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് താരം പരസ്യത്തിൽ നിന്ന് പിൻമാറിയതെന്നാണ് റിപ്പോർട്ടുകൾ.
ഒരു യുവതാരം എന്ന നിലയിൽ സമൂഹത്തോടുള്ള തന്‍റെ ഉത്തരവാദിത്തം കണക്കിലെടുത്ത് പരസ്യത്തിൽ അഭിനയിക്കില്ലെന്ന് കാർത്തിക് ആര്യൻ പറഞ്ഞതായി ഒരു പ്രമുഖ പരസ്യ നിർമാതാവ് പറയുന്നു. ഇത്രയും വലിയ പ്രതിഫലം ഉപേക്ഷിക്കുക എളുപ്പമല്ല. ഇപ്പോഴത്തെ താരങ്ങളിൽ വളരെ കുറച്ചുപേർക്കേ ഇങ്ങനെ ചിന്തിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, തെലുങ്ക് നടൻ അല്ലു അർജുനും പാൻ മസാലയുടെ പരസ്യത്തിൽ നിന്ന് പിൻമാറിയിരുന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർ പാൻ മസാല പരസ്യത്തിൽ അഭിനയിച്ചത് വൻ വിമർശനത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ അക്ഷയ് കുമാർ പിന്നീട് ക്ഷമാപണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group