play-sharp-fill
മോദിയുടെ കോലം കത്തിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുണ്ടിന് തീപിടിച്ചു;  ഓടിക്കയറിയത് പൊലീസുകാരുടെ ഇടയിലേക്ക്; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

മോദിയുടെ കോലം കത്തിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുണ്ടിന് തീപിടിച്ചു; ഓടിക്കയറിയത് പൊലീസുകാരുടെ ഇടയിലേക്ക്; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുന്നതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീപിടിച്ചു.


പാലക്കാട് ഡിസിസിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍പേട്ട റോഡ് ഉപരോധത്തിനിടെയാണ് സംഭവം. തീ പടര്‍ന്നു പൊള്ളലേറ്റതോടെ ഇവര്‍ വെപ്രാളത്തില്‍ ഓടിക്കയറിയത് പൊലീസുകാരുടെ ഇടയിലേക്കാണ്. ഇതില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒടുവില്‍ മുണ്ട് ഊരിയെറിഞ്ഞശേഷം രക്ഷനേടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ പി.എസ്.വിബിനാണ് പൊള്ളലേറ്റത്. നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രങ്ങളിലും തീ പടര്‍ന്നു. സംഭവത്തില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അവശ്യസാധനങ്ങളുടെ ജിഎസ്ടി വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ ഇതിനോടകം തന്നെ കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാണ്.