കോൺഗ്രസ് നേതാവ് ജെയ്‌സൺ ജേക്കബ് അന്തരിച്ചു

കോൺഗ്രസ് നേതാവ് ജെയ്‌സൺ ജേക്കബ് അന്തരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: പ്രമുഖ കോൺഗ്രസ് നേതാവ് കോട്ടയം കാരാപ്പുഴ ശങ്കരമംഗലം പടിപ്പുരയ്ക്കൽ ജെയ്‌സൺ ജേക്കബ് (64) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച കോട്ടയം പുത്തൻപള്ളി സെമിത്തേരിയിൽ. വിദ്യാർത്ഥി സംഘടനയിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ജെയ്‌സൺ കെ. എസ്. യു ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്നു.

1986 കാലഘട്ടത്തിൽ പ്രഥമ ജില്ലാ കൗൺസിൽ തെരഞ്ഞടുപ്പിൽ കോട്ടയം ഡിവിഷനിൽ നിന്നും യു. ഡി. എഫ് സ്ഥാനാർഥി ആയി മത്സരിച്ചതൊഴിച്ചാൽ പിന്നീട് ഒരിക്കൽ പോലും ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ അവസ്സരം ലഭിക്കാതെ പോയ നേതാവായിരുന്നു ജെയ്‌സൺ. പലപ്പോഴും പല നഗരസഭാ തെരഞ്ഞടുപ്പുകളിലും അദേഹത്തിന്റെ പേരുകൾ ചർച്ച ചെയ്യപ്പെടുകയും പിന്നീട് ഒഴിവാക്കുമ്പോഴും ഒരു പരിഭവവുമില്ലാതെ യു. ഡി. എഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണം നടത്തുന്ന നിസ്വാർത്ഥനായ നേതാവായിരുന്നു ജെയ്‌സൺ ജേക്കബ്. തന്നോടൊപ്പം പ്രവർത്തിച്ചു വന്ന പല നേതാക്കളും എം. എൽ. എ യും, എം. പി. യും,മന്ത്രിയുമൊക്കെ ആയപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു കൊണ്ട് അച്ചടക്കം ഉള്ള കോൺഗ്രസ് പ്രവർത്തകനായി നില കൊണ്ട ജെയ്‌സൺ ജേക്കബിന്റെ അകാല വേർപാട് കോട്ടയത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാത്ത നഷ്ടം തന്നെ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group