
പാലാ : വിവിധ അപകടങ്ങളിൽ അഞ്ചു പേർക്ക് പരിക്ക്. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കുന്നോന്നി സ്വദേശിനി അശ്വതിക്ക് ( 35) പരുക്കേറ്റു.11 മണിയോടെ ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു അപകടം.
വലവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി എം.വി.ജോസഫിനു ( 76) പരുക്കേറ്റു.11.30യോടെയാണ് അപകടം. ഇന്ന് രാവിലെ 25ാം മൈൽ ഭാഗത്ത് വച്ച് കാർ ഡിവൈഡറിൽ ഇടിച്ച് മണിമല സ്വദേശി ഇയോൺ ജോസഫിനു ( 11) പരുക്കേറ്റു.
ഇന്നലെ വൈകിട്ട് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ അന്തിനാട് സ്വദേശി വിശാഖ് മോഹന് ( 40) പരുക്കേറ്റു. കഴിഞ്ഞ ദിവസം വെളിയന്നൂരിൽ വച്ച് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വെളിയന്നൂർ സ്വദേശി മറിയാമ്മ വർഗീസിനു ( 65) പരുക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







