Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിണറായിയുടെ വാടക വീട്ടല്‍ റെയ്ഡ് പൂർത്തിയായി. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്ത് സി പി എം പ്രവർത്തകർ
കാറിന്റെ ചില്ലുകള്‍ തകർത്തു.ഇ ഡിയുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകള്‍ പൂർണമായി തകർത്തു. ഇ ഡി സംഘത്തിൻ്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. കാർ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. സിപിഐഎം പ്രവർത്തകർ ഇ ഡിയുടെ വാഹനങ്ങള്‍ വളഞ്ഞു.

video
play-sharp-fill

പാർട്ടി പ്രവർത്തകർ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടർന്ന് പൊലീസ് ലാത്തിവീശി.നേരത്തെ പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച്‌ ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടില്‍ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറില്‍ പറയുന്നു.

പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച്‌ ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടില്‍ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാണ്ഡല്യമുക്കിലെ പിണറായിയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചു. കണ്ണൂരില്‍ ഉദ്യോഗസ്ഥർക്ക് പ്രവർത്തകരുടെ പ്രതിഷേധം മൂലം മടങ്ങാൻ കഴിയുന്നില്ലായിരുന്നു. ജില്ലയിലെ നേതാക്കളോട് ഉദ്യോഗസ്ഥർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.

ഇഡി ഉദ്യോഗസ്ഥരെ പുറത്തേക്ക് വിടില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. പ്രവർത്തകരോട് പിന്തിരിഞ്ഞു പോകാൻ എം വി ജയരാജൻ ആവശ്യപ്പെട്ടു. വീടിന് മുന്നില്‍ വൻ പ്രതിഷേധമായിരുന്നു സിപിഐഎം പ്രവർത്തകർ നടത്തിയിരുന്നത്. ഇഡി റെയ്ഡിനെതിരെ കണ്ണൂരിലെ വീടിന് മുന്നിലാണ് പ്രതിഷേധം ആദ്യം ആരംഭിച്ചത്. പിന്നീട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തുകയായിരുന്നു.