play-sharp-fill
വയനാട്ടില്‍ രാഹുലും കണ്ണൂരില്‍ കെ സുധാകരനും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി; പ്രഖ്യാപനം ഇന്ന്

വയനാട്ടില്‍ രാഹുലും കണ്ണൂരില്‍ കെ സുധാകരനും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി; പ്രഖ്യാപനം ഇന്ന്

ഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയായി.

പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
16 സ്ഥാനാർത്ഥികളെ നിശ്ചയിച്ചെന്നും സർപ്രൈസ് ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വീ ഡി സതീശൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പി സി വിഷ്ണു എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. കെ സുധാകരൻ കണ്ണൂരില്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമായി. ആലപ്പുഴയില്‍ സീറ്റ് ചർച്ചകള്‍ തുടരുകയാണ്.
മറ്റിടങ്ങളില്‍ സിറ്റിംഗ് എംപിമാരെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം.

അതേസമയം കേരളത്തിലെ സീറ്റ് സംബന്ധിച്ച്‌ തർക്കമില്ലെന്ന് കെ സി വേണുഗോപാലും വ്യക്തമാക്കി.