Thursday, April 23, 2026

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് മുതിര്‍ന്ന നേതാവ് അജയ് തറയില്‍: ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയില്‍ നിന്നും ഒരിറ്റു വെള്ളമെങ്കിലും വസ്ത്രത്തില്‍ വീണവനും ആയിരിക്കണം.

Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ട് മുതിര്‍ന്ന നേതാവ് അജയ് തറയില്‍.
എന്റെ സ്വപ്നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയാണ് അജയ് തറയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേര് പ്രത്യേകം പോസ്റ്റില്‍ എടുത്തു പറഞ്ഞിട്ടില്ല.

video
play-sharp-fill

‘വിദ്യാര്‍ത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്ന നേതാവായിരിക്കണം. സമരമുഖത്ത് പൊലീസ് മര്‍ദ്ദനവും അടിച്ചമര്‍ത്തലും നേരിട്ടവനായിരിക്കണം. ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയില്‍ നിന്നും ഒരിറ്റു വെള്ളമെങ്കിലും വസ്ത്രത്തില്‍ വീണവനും ആയിരിക്കണം’.

‘സോഷ്യല്‍ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സംസാരിക്കുന്നവനും ആയിരിക്കണം. താഴെതട്ടിലെ പ്രവര്‍ത്തകരെ മാന്യമായി പരിഗണിക്കുന്നവന്‍ ആയിരിക്കണം. നിലപാടുകളില്‍ സ്ഥിരത ഉള്ളവന്‍ ആയിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം ഒരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയാണ് എന്റെ സ്വപ്നം’. അജയ് തറയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആരുടേയും പേരെടുത്ത് പറയുന്നില്ലെങ്കിലും സൂചനകളിലൂടെ നിലപാട് പറയാതെ അദ്ദേഹം പറയുന്നുണ്ട്.