Thursday, April 23, 2026

ട്രെയിൻ കടന്നു പോകുന്നതിനിടെ പാളത്തിന് സമീപം വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

Spread the love

കാസർകോട്: ട്രെയിൻ കടന്നു പോകുന്നതിനിടയില്‍ കാറ്റടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു.

video
play-sharp-fill

ചെങ്കള നാലാംമൈല്‍ തൈവളപ്പിലെ താഹിർ നജാത്ത്-ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ ആണ് മരിച്ചത്.

ഏപ്രില്‍ 18ന് വൈകുന്നേരം മൊഗ്രാല്‍, നാങ്കിയിലായിരുന്നു അപകടം. ഉമ്മൂമ്മയോടൊപ്പം നടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ട്രെയിന്‍ പാളത്തിന് സമീപത്ത് കൂടിയാണ് നടന്നിരുന്നത്. ഇതിനിടയിലാണ് അതിവേഗതയില്‍ ട്രെയിന്‍ കടന്നുപോയത്. ശക്തമായ കാറ്റില്‍ മറിയവും ഉമ്മൂമ്മ നഫീസയും പാളത്തിന് സമീപത്തേക്ക് വീണു.

മറിയത്തിന്‍റെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മറിയം മരിച്ചത്. നഫീസ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.