
തിരുവനന്തപുരം: ചിറയിൻകീഴില്‍ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തില്‍ ഡി എം ഒ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നല്‍കണമെന്ന് സൂപ്രണ്ടിനോട് നിർദേശിച്ചു. സംഭവത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് അച്ഛന്റെ പരാതിയിലാണ് ഡി എം ഒ റിപ്പോർട്ട് തേടിയത്.
കുട്ടി ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോഴും നിസാരമായാണ് ഡോക്ടർമാർ കണ്ടത്. പുലർച്ചെ രണ്ടരയോടെയാണ് കുട്ടിക്ക് പാമ്ബുകടിയേറ്റത്. ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നത് വരെ കുട്ടി സംസാരിച്ചിരുന്നുവെന്നും അച്ഛൻ ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി രംഗത്തെത്തിയിരുന്നു. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും വിശദീകരിച്ചത്.
തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ് അനു ദമ്ബതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്ബ് കടിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്ബ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു മൂർഖൻ പാമ്ബിനെ പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






