Thursday, April 23, 2026

‘പ്രസവിച്ചിട്ട് 20 ദിവസമായിട്ടൊള്ളൂ; കുഞ്ഞിന് പാലുകൊടുക്കുന്ന സമയത്ത് പോലും മുറിയിലേക്ക് കയറി വരും’; പൊലീസിനെതിരെ പരാതിയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ ഭാര്യ അസ്മിറ

Spread the love

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ച കേസിലെ പ്രതിയായ യൂത്ത് ലീഗ് പ്രവർത്തകൻ വടകര തിരുവള്ളൂർ സ്വദേശി കുണ്ടാട്ടില്‍ സിദ്ദിഖിന്റെ വീട്ടില്‍ നടന്നത് പൊലീസ് അതിക്രമമെന്ന് പരാതി.

video
play-sharp-fill

സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പൊലീസ് അഞ്ചു തവണ പരിശോധനക്കെത്തിയെന്നാണ് ആരോപണം. പ്രസവിച്ച്‌ 20 ദിവസമായ ഭാര്യയും ഉമ്മയും മാത്രമാണ് ഈ സമയം സിദ്ദിഖിന്‍റെ വീട്ടില്‍ ഉണ്ടായിരുന്നത്.

രാത്രിയും പുലർച്ചെ രണ്ടുമണി വരെ പൊലീസ് വീട്ടിലെത്തിയെന്ന് സിദ്ദിഖിന്‍റെ ഭാര്യ അസ്മിറ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കുഞ്ഞിന് പാലുകൊടുക്കുന്ന സമയത്ത് പോലും മുറിയിലേക്ക് കയറി വരും. മണിക്കൂറുകളോളം തന്നെ ഇരുത്തി ചോദ്യം ചെയ്യും. വേറെ ആരെങ്കിലും മറുപടി പറഞ്ഞാല്‍ പോരെയെന്ന് ചോദിച്ചാല്‍ നീ തന്നെ പറയണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.

വീട്ടിലെ ചെറിയ അലമാര പോലും തുറന്ന് പരിശോധിക്കും. വീട്ടിലെത്തിയാല്‍ വാതിലില്‍ നിര്‍ത്താതെ മുട്ടിക്കൊണ്ടിരിക്കും. രഞ്ജിത്ത് എന്ന പൊലീസുകാരനും ദീപ എന്ന പൊലീസുകാരിയുമാണ് കൂടുതല്‍ ബുദ്ധിമുട്ടിച്ചത്.

മക്കളാകെ പേടിച്ചിരിക്കുകയാണ്. തനിക്കും മക്കള്‍ക്കും ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും’ അസ്‌മിറ പറഞ്ഞു.