
തിരുവനന്തപുരം: പൊലീസിന്‍റെ ആത്മവീര്യം ചോദ്യം ചെയ്യപ്പെടുന്ന ആനുകാലിക സംഭവങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി റിട്ട. ഡിവൈഎസ്പി നവാസ് വി എസ്.
സർവീസില്‍ നിന്ന് വിരമിച്ചതിന്‍റെ ഒന്നാം വാർഷികത്തില്‍ അദ്ദേഹം പങ്കുവെച്ച ഓർമ്മക്കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. പൊലീസിനെ തെറിവിളിക്കുന്ന മുൻ ഉദ്യോഗസ്ഥരെ തന്‍റെ സർവീസ് കാലത്തെ ഒരു അനുഭവം മുൻനിർത്തി അദ്ദേഹം വിമർശിക്കുന്നു.
രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി നിന്ന് പൊലീസിനെ അധിക്ഷേപിക്കുന്ന മുൻ ഉദ്യോഗസ്ഥരെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമർശിച്ചു. സർവീസില്‍ ഇരുന്നപ്പോള്‍ കാര്യമായ പണിയൊന്നും എടുക്കാത്തവരാണ് വിരമിച്ച ശേഷം രാഷ്ട്രീയ യജമാനന്മാരുടെ കാലുനക്കി പൊലീസിനെ അപഹസിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ പൊലീസ് മേധാവിമാർ പോലും സ്റ്റേഷൻ ചവിട്ടിത്തുറക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ലജ്ജാവഹമാണെന്ന് അദ്ദേഹം കുറിച്ചു. സ്ഥാനമാനങ്ങള്‍ കിട്ടാത്തതിന്റെ കൊതിക്കെറുവ് ചിലരില്‍ മനോരോഗമായി മാറുന്നുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ അത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.









