കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ പ്രഥമ അഡ്വ: ജോസ് വിതയത്തിൽ പുരസ്കാരത്തിന് അഡ്വ: രേണു പി.ഗോപാലൻ അർഹയായി
സ്വന്തം ലേഖകൻ
കോട്ടയം: കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ വിജിലൻസ് സെന്റർ ഏർപ്പെടുത്തിയ പ്രഥമ അഡ്വ: ജോസ് വിതയത്തിൽ പുരസ്ക്കാരത്തിന് അഡ്വ: രേണു പി.ഗോപാലൻ അർഹയായി.
തിരുവനന്തപുരത്ത് എംഎൻവിജി അടിയോടി ഹാളിൽ വച്ച് നടന്ന യോഗത്തിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റീസ് .സി .കെ . അബ്ദുൾ റഹിം കോട്ടയം ജില്ലാ കൺസ്യൂമർ കോടതിയിലെ മുൻ ജുഡീഷ്യൽ മെമ്പറായിരുന്ന അഡ്വ: രേണു. പി.ഗോപാലന് സമ്മാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ കൺസ്യൂമർ കോടതികളിലെ ജുഡീഷ്യൽ ഓഫീസേഴ്സിൽ ഏറ്റവും മികച്ച രീതിയിൽ വിധിയെഴുതി സമഗ്ര സംഭാവന കണക്കിലെടുത്താണ് അഡ്വ: രേണുവിന് അവാർഡിന് അർഹയാക്കിയത്.
കേരള സ്റ്റേറ്റ് കൺസ്യൂമർ കമ്മീഷൻ അംഗമായിരുന്ന ജോസ് വിതയത്തിൽ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരമാണിത്.
തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ അഡ്വ: ചെറിന്നിയൂർ പി. ശശിധരൻ നായർ , അഡ്വ:മരുതും കുഴി സതീഷ് കുമാർ , എ.അയ്യപ്പൻ നായർ , പ്രസന്നാ ഗോപാലൻ, അഡ്വ: കെ.പി രൺദി വെ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനാനന്തരം ബഡ്ജറ്റും ഉപഭോക്താവും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.