Spread the love

കോട്ടയം ജില്ലയിൽ നാളെ(11/05/26) തൃക്കൊടിത്താനം, പുതുപ്പള്ളി, നാട്ടകം, രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് അറിയാം

video
play-sharp-fill

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കോതമംഗലം ടെമ്പിൾ, തൃക്കോതമംഗലം എൽപിഎസ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വരമ്പനാട്, അടിവാരം, 4 സെന്റ് കോളനി, മെട്രോ വുഡ്, മെട്രോ വുഡ് എച്ച് ടി, പെരിങ്ങുളം, വളത്തൂക്, കൊച്ചുവളത്തൂക്, ഉപ്പുകുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 08:30 മണി മുതൽ 11:00 മണി വരെ ആറാട്ടുപ്പുഴ, ഇടിയനാൽ, ക്വാളിറ്റി കറി പൗഡർ, നെല്ലിയാനിക്കുന്ന് എന്നിവിടങ്ങളിലും ഉച്ചയ്ക്ക് 11:00 മണി മുതൽ വൈകുന്നേരം 05:00 മണി വരെ താമരക്കാട്‌ ഷാപ്പ്, താമരക്കാട്‌ പള്ളി, വെളിയന്നൂർ ഈസ്റ്റ്‌, അനിച്ചുവട്, പൂവകുളം, എരപ്പുംകര, അമനകര, അഗസ്ത്യ എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിലും വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പൊൻപുഴ, മോസ്കോ, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന, ചെമ്പ്ലാവ്, കേഴുവൻകുളം, കൊഴുവനാൽ, മെഡിസിറ്റി, ചേർപ്പുങ്കൽ പള്ളി തുരുത്തിക്കുഴി വള്ളികാട്ടുകുഴി, ആറാട്ടുകടവ്, ചകിനി പാലം, ഗായത്രി സ്കൂൾ, വൈക്കോൽ പാടം എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരച്ചുവട്, കാഞ്ഞിരത്തുമൂട്, കുമരങ്കോട് ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ 3:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം, ഗസ്റ്റ് ഹൗസ്‌ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വള്ളികാവ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട്  5. 30 മണി വരെയും പാലാത്ര എസ്എൻഡിപി, വാഴപ്പള്ളി ഗ്രൗണ്ട്, ആണ്ടവൻ, മഞ്ചാടിക്കര, മോർകുളങ്ങര ബൈ പാസ്സ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെയും ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.