സുരേഷ് ഗോപി വീട്ടിൽനിന്ന് തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് ആംബുലന്‍സില്‍ എത്തിയത് നിയമവിരുദ്ധം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആംബുലൻസ് ഉപയോഗിച്ചതിൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകി സിപിഐ; ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരേയും നടപടിയെടുക്കണമെന്നും ആവശ്യം
തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സിറ്റി പോലീസ് കമീഷ്ണര്‍ക്കും ജോയന്റ് ആർടിഒക്കും പരാതി നൽകി സിപിഐ.
തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചെന്നും നിയമനടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷാണ് പരാതി നൽകിയത്.
സുരേഷ് ഗോപി നെട്ടിശ്ശേരിയിലെ വീട്ടിൽനിന്ന് തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് സേവാ ഭാരതി ആംബുലൻസിലാണ് എത്തിയത്. നിയമ വിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആംബുലൻസ് ഉപയോഗിക്കുകയാണ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരേഷ് ഗോപിയുടെയും ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവരുടെയും പ്രവൃത്തി ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും മോട്ടോർ വെഹിക്കിൾ ആക്ടിന്റെയും വിവിധ വകുപ്പുകൾപ്രകാരം ശിക്ഷാർഹമാണെന്നും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.