play-sharp-fill
ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; വിവാഹവാഗ്ദാനം നല്‍കി സാമ്പത്തിക ചൂഷണവും; വിശ്വാസവഞ്ചകനെന്ന് തിരിച്ചറിഞ്ഞപ്പോൾ പരാതി നല്കി; പിന്നീട് നേരിടേണ്ടി വന്നത് ക്രൂരമായ മാനസീക പീഡനം; കടുത്തുരുത്തിക്കാരൻ പൊലീസ് ഓഫിസർക്കെതിരെ പരാതിയുമായി യുവതി; നടപടിയെടുക്കാതെ അധികൃതർ

ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ; വിവാഹവാഗ്ദാനം നല്‍കി സാമ്പത്തിക ചൂഷണവും; വിശ്വാസവഞ്ചകനെന്ന് തിരിച്ചറിഞ്ഞപ്പോൾ പരാതി നല്കി; പിന്നീട് നേരിടേണ്ടി വന്നത് ക്രൂരമായ മാനസീക പീഡനം; കടുത്തുരുത്തിക്കാരൻ പൊലീസ് ഓഫിസർക്കെതിരെ പരാതിയുമായി യുവതി; നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖകൻ
ഇടുക്കി: വിവാഹവാഗ്ദാനം നല്‍കി ലൈംഗിക-സാമ്പത്തിക ചൂഷണം നടത്തി. യുവതി നല്‍കിയ പരാതിയില്‍ പൊലീസുകാരന്‍ കുടുങ്ങി. കോട്ടയം കടുത്തുരുത്തി മധുരവേലില്‍ അഭിജിത്ത് പ്രകാശിനെതിരെ അടിമാലി പൊലീസ് കേസെടുത്തു. കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുകയാണ് അഭിജിത്ത്.

വിവാഹമോചിതയും രണ്ടുകുട്ടികളുടെ മാതാവുമാണ് പരാതിക്കാരി. തന്നോട് സൗഹൃദം കൂടുകയും വിവാഹം കഴിച്ചില്ലങ്കില്‍ ആത്മഹത്യചെയ്യുമെന്നും ഭീഷിണി മുഴക്കിയ അഭിജിത്തുമായി ഭാര്യ-ഭര്‍ത്തൃബന്ധത്തില്‍ കഴിയാന്‍ തയ്യാറാവുകയായിരുന്നെന്നാണ് യുവതി പൊലീസിനോട് പറഞ്ഞു.

താനുമായി ബന്ധം തുടരവെ ഇയാള്‍ മറ്റൊരുയുവതിയെ വിവാഹം കഴിച്ചതായി ബോദ്ധ്യപ്പെട്ടെന്നും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി. അടുപ്പമുണ്ടായിരുന്ന സമയത്ത് ഒരുമിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണ സ്ത്രീകള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ലൈംഗിക അതിക്രമമാണ് തനിക്ക് നേരിടേണ്ടിവന്നതെന്നും അവശയായാൽ സ്നേഹം കൊണ്ടല്ലെ എന്നും പറഞ്ഞാണ് ഇയാള്‍ ആശ്വസിപ്പിച്ചിരുന്നതെന്നും യുവതി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപാനിയായ ഭര്‍ത്താവില്‍ നിന്നും നിരന്തരം മര്‍ദ്ദനവും മാനസീക പീഡനങ്ങളും അനുഭവിക്കുന്ന സമയത്ത് അഭിജിത്ത് ആശ്വാസവാക്കുകളുമായി അടുത്തുകൂടുകയായിരുന്നു. പൊരുത്തപ്പെട്ടുപോകാന്‍ കഴിയാതായതോടെ വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ വിവരം അറിഞ്ഞപ്പോള്‍ അഭിജിത്ത് കൂടുതല്‍ അടുപ്പം കാണിക്കാന്‍ തുടങ്ങി. ബന്ധം മറ്റൊരുരീതിയിലേയ്ക്ക് മാറുകയാണെന്നുകണ്ടപ്പോള്‍ രണ്ടുകുട്ടികളുടെ മാതാവാണെന്നും രണ്ടുമതവിഭാഗത്തില്‍പ്പെട്ടവരാണെന്നും വീട്ടുകാരറിഞ്ഞാല്‍ പ്രശ്നമാവുമെന്നെല്ലാം പറഞ്ഞ് പിന്മാറാന്‍ ശ്രമിച്ചു.എന്നാൽ അത് തനിക്കൊരു പ്രശ്നമല്ലെന്നും വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിച്ചോളാമെന്നും അഭിജിത്ത് പറഞ്ഞു.

വിവാഹത്തിൽ നിന്ന് പിന്മാറാൻ ഇയാൾ ഒരുപാട് ശ്രമിച്ചിരുന്നു, അവസാനം താൻ സമ്മതിക്കാതെ വന്നപ്പോൾ മൂവാറ്റുപുഴ പുഴക്കരക്കാവ് ക്ഷേത്രത്തില്‍ വച്ച്‌ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ താലികെട്ടി. ചടങ്ങിനുശേഷം സുഹൃത്തുക്കളെ ഒഴിവാക്കി,തന്നെ ക്ഷേത്രത്തിന് സമീപം പാര്‍ക്കുചെയ്തിരുന്ന കാറില്‍ക്കയറ്റി. ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു. അതിനുശേഷമാണ് കാറിൽ നിന്നും പുറത്തിറങ്ങാന്‍ സമ്മതിച്ചത്. പിന്നീടുള്ള കൂടിച്ചേരലുകളില്‍ ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്ന് ബോദ്ധ്യപ്പെട്ടെന്നും യുവതി പറഞ്ഞു.

കാണമെന്നും പറഞ്ഞ് പലസ്ഥലങ്ങളിലേയ്ക്കും വിളിപ്പിച്ചിട്ടുണ്ട്. കുമരകത്ത് ഹൗസ്ബോട്ടിലും വാഗമണ്ണില്‍ റിസോര്‍ട്ടിലും എറണാകുളത്ത് ഹോട്ടല്‍ മുറിയിലും ഇയാള്‍ക്കൊപ്പം താമസിച്ചിട്ടുണ്ട്. അമ്മയും മക്കളും ഇല്ലാത്തപ്പോള്‍ ഇയാള്‍ വീട്ടിലും എത്തിയിട്ടുണ്ട്.
ഇത്തരം കൂടിച്ചേരലുകളില്‍ പോണ്‍ വീഡിയോകളെപ്പോലും വെല്ലുന്ന പ്രകടമാണ് കാമസംതൃപ്തിക്കായി ഇയാള്‍ കാട്ടിക്കൂട്ടിയത്.ഇതുമൂലം രഹസ്യഭാഗങ്ങളില്‍ പരിക്ക് പറ്റി രക്തംപൊടിഞ്ഞാലും ഇയാള്‍ പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. നിന്നോടുള്ള സ്നേഹം കൊണ്ടല്ലെ. എന്നും പറഞ്ഞാണ് ഇയാള്‍ സമാധാനിപ്പിച്ചിരുന്നത്.

ഇങ്ങിനെ ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ വീട്ടുകാര്‍ മറ്റൊരുവിവാഹം കഴിക്കുന്ന കാര്യത്തില്‍ നിര്‍ബന്ധിക്കുകയാണെന്നും അത് നടന്നാലും എന്നെ കൈവിടില്ലന്നും പറഞ്ഞു. അന്വേഷിച്ചപ്പോള്‍ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതായും അറിഞ്ഞു. ഇതെത്തുടര്‍ന്ന് വിശ്വാസ വഞ്ചന കാണിച്ചെന്നും വിവാഹ വാഗ്ധാനം നടത്തി ലൈംഗിക ചൂഷണം നടത്തിയെന്നും കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കി.

പിന്നാലെ പരാതി ഒത്തുതീര്‍പ്പാക്കണമെന്നും ഇല്ലെങ്കില്‍ അയാള്‍ക്ക് ജോലി നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി ഇയാളുടെ സുഹൃത്തുക്കളെന്ന് പരിചയപ്പെടുത്തി മുഹമ്മദ് ഹാഷീം,സുധി എന്നിവരും സഹോദരന്‍ എന്ന് പരിചയപ്പെടുത്തിയ ഷബിനും വീട്ടില്‍ കാണാനെത്തി. ആലോചനയിലുള്ള വിവാഹത്തില്‍ നിന്നും അഭിജിത്ത് പിന്മാറുമെന്നും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം എന്നെ വിവാഹം കഴിക്കാമെന്നും അമ്മയ്ക്ക് ഉറപ്പുനല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോയില്ല. ഇതിനിടയിലാണ് ഇയാള്‍ മറ്റൊരുപെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി അറിഞ്ഞത്. വഞ്ചിക്കപ്പെട്ടു എന്നുമനസ്സിലായതോടെയാണ് വീണ്ടും പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മൊഴിപ്രകാരം കേസെടുത്തെങ്കിലും അഭിജിത്തിനെതിരെ കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതിനടയില്‍ സമ്മര്‍ദ്ദം ചെലത്തി കേസ് പിന്‍വലിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്.

പിതാവ് നേരത്തെ മരണമടഞ്ഞിരുന്നു. ഇപ്പോള്‍ മാതാവിനോടും കുട്ടികളോടുമൊപ്പമാണ് താമസം. ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് വധഭീഷിണി ഉണ്ടായിട്ടുള്ളത്. താങ്ങാന്‍ പറ്റാത്തത്ര മനസീക പീഡനമാണ് അനുഭവിച്ചുകൊണ്ടിരിയിക്കുന്നത്.