പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി സഹോദരങ്ങൾ: അപമര്യാദയായി പെരുമാറിയ പോലീസുകാരുടെ വീഡിയോ ഷൂട്ട് ചെയ്തു, യുവാക്കൾ നേരിട്ടത് ക്രൂരമർദനം
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര പോലീസിനെതിരെ പരാതിയുമായി സഹോദരങ്ങൾ. വേങ്ങേരി സ്വദേശികളായ മുഹമ്മദ് മുനീഫ്, സെയ്ത് മുഹമ്മദ് മുസ്തഫ എന്നിവരാണ് പന്നിയങ്കര പോലീസിനെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
വാഹനാപകടത്തെ തുടർന്ന് ട്രാഫിക് പോലീസിന്റെ നിർദ്ദേശാനുസരണം പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് മർദ്ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. എസ് എച്ച് ഒ ഉൾപ്പെടെ ക്രൂരമായി മർദ്ദിച്ചതായി കാണിച്ച് യുവാക്കൾ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
പോലീസ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തെന്ന പേരിലായിരുന്നു മർദ്ദനമെന്നും പരാതിയിലുണ്ട്. എന്നാൽ അപമര്യാദയായി പെരുമാറിയ യുവാക്കളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്തതെന്ന് പന്നിയങ്കര പോലീസ് അറിയിച്ചു. യുവാക്കൾക്കെതിരെ കെ എസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0