play-sharp-fill
പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുൾ ടാങ്ക് ഡീസൽ അടിച്ചു; ഓട്ടത്തിനിടെ ബസ് നിന്നു; പരിശോധനയിൽ ഡീസൽ ടാങ്ക് കാലി; സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത് വാഗൺ ആർ കാറിലെത്തിയുള്ള ഡീസൽ മോഷണം; പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

ആലപ്പുഴ: ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ഡീസൽ കവർന്നതായി പരാതി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നൂറനാട് പോലീസിന് കൈമാറി.

താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന അഫ്സാന മോൾ എന്ന് പേരുള്ള രണ്ട് ബസുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ ഡീസൽ മോഷ്ടിച്ചത്.

പിറ്റേ ദിവസത്തെ ഓട്ടത്തിനായി ഫുൾ ടാങ്ക് ഡീസൽ അടിച്ചാണ് ഇട്ടിരുന്നത്. എന്നാൽ, ഓട്ടം തുടങ്ങി അധിക ദൂരം പോകുന്നതിന് മുമ്പ് ബസ് നിന്നതോടെയാണ് ഡീസൽ ടാങ്ക് കാലിയാണെന്ന് അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വാഗൺ ആർ കാർ ബസിന് സമീപം നിർത്തിയ ശേഷം കാറിൽ നിന്നിറങ്ങിയ ആൾ കന്നാസിൽ ഡീസൽ പകർന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.

പരാതിക്കൊപ്പം ദൃശ്യങ്ങളും പോലീസിന് നൽകിയിട്ടുണ്ട്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.