വെട്ടിക്കുറച്ച കമ്മിഷൻ പുനസ്ഥാപിക്കുക: വ്യാപാരി ദ്രോഹ നടപടികൾ പിൻവലിക്കുക: ജിയോ ഓഫിസിനു മുന്നിൽ പ്രതിഷേധവുമായി മൊബൈൽ റീച്ചാർജ് അസോസിയേഷൻ

വെട്ടിക്കുറച്ച കമ്മിഷൻ പുനസ്ഥാപിക്കുക: വ്യാപാരി ദ്രോഹ നടപടികൾ പിൻവലിക്കുക: ജിയോ ഓഫിസിനു മുന്നിൽ പ്രതിഷേധവുമായി മൊബൈൽ റീച്ചാർജ് അസോസിയേഷൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വെട്ടിക്കുറച്ച കമ്മിഷൻ പുനസ്ഥാപിക്കുക വ്യാപാരി ദ്രോഹ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൊബൈൽ റീച്ചാർജ് റീട്ടെയിൽ അസോസിയേഷന്റെ സംയുക്ത സമരസമിതി നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ പത്തിന് ജിയോ ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും.

കോവിഡ് ദുരിതകാലത്തും മൊബൈൽ വ്യാപാരികളുടെ റീച്ചാർജ് കമ്മിഷൻ ജിയോ കമ്പനി വെട്ടിക്കുറച്ചിരുന്നു. വെട്ടിക്കുറച്ച കമ്മിഷൻ പുനസ്ഥാപിച്ചു തരണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജിയോ ബഹിഷ്‌കരണ സമരം നടത്തുകയാണ് അസോസിയേഷൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായി ജിയോ ഓഫിസിനു മുന്നിൽ കോട്ടയം ബിജുവിന്റെ നേതൃത്വത്തിലാണ് ധർണ നടത്തുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് ധർണ ഉദ്ഘാടനം ചെയ്യും.