അടിച്ച് പൂസായി പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരന്; കൈയോടെ പൊക്കി പൊലീസ്
സ്വന്തം ലേഖിക
പാലാ: അടിച്ച് പൂസായി കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരൻ.
ഈ സമയത്താണ് സി.ഐയുടെയും, ഷാഡോ പൊലീസിന്റെയും വരവ്. സംഭവം പിടിക്കിട്ടിയ പൊലീസ് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരൻ തങ്കപ്പനെ കൈയോടെ പൊക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെയും മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെയും ശല്യം രൂക്ഷമാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നിര്‍ദ്ദേശപ്രകാരം മിന്നല്‍ പരിശോധന നടത്തിയത്.
ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരന് മാത്യു ജോര്‍ജ്ജിനെയും (38) മദ്യപിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പിടികൂടി. ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു.
ജീവനക്കാരന് ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതുമൂലം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കംഫര്‍ട്ട് സ്റ്റേഷനില്‍ കയറുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. ജീവനക്കാരെക്കുറിച്ച് പാലാ നഗരസഭാ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
കരാറുകാരെ വിളിച്ചുവരുത്തി ഇത്തരം ജീവനക്കാരെ മേലില്‍ കംഫര്‍ട്ട് സ്റ്റേഷനില്‍ നിയമിക്കരുതെന്ന് ആവശ്യപ്പെടുമെന്ന് പാലാ നഗരസഭാ അധികാരികളും പറഞ്ഞു.
കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ അടച്ചിട്ട ബസിനുള്ളില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് പൊലീസ് കര്‍ശനമായ തുടര്‍പരിശോധനകള്‍ ആരംഭിച്ചത്. വരുംദിവസങ്ങളിലും ഇരു ബസ്റ്റാന്‍ഡുകളിലും മറ്റ് പൊതുയിടങ്ങളിലും പരിശോധനകള്‍ തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.