video
play-sharp-fill
നിറത്തിന്‍റെ പേരിലുള്ള അപമാനം; ഗൗരവത്തോടെ കാണുന്നു, യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട വിഷയമെന്ന് യുവജന കമ്മീഷന്‍

നിറത്തിന്‍റെ പേരിലുള്ള അപമാനം; ഗൗരവത്തോടെ കാണുന്നു, യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട വിഷയമെന്ന് യുവജന കമ്മീഷന്‍

കോഴിക്കോട്: യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണ്. മലപ്പുറം കൊണ്ടോട്ടിയില്‍ നിറത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും അവഹേളനവും മാനസിക പീഡനവും കാരണം 19 വയസുകാരി ആത്മഹത്യ ചെയ്ത സംഭവം ഏറെ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നതെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം.ഷാജര്‍ പറഞ്ഞു.

 

കേരളത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ നടന്ന ആത്മഹത്യകളില്‍ കമ്മിഷന്‍ കഴിഞ്ഞ വര്‍ഷം പഠനം നടത്തിയിരുന്നു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് യുവജനങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളെക്കുറിച്ച്‌ കമ്മീഷന്‍റെ നേതൃത്വത്തിലുള്ള പഠനം അടുത്ത മാസം ആരംഭിക്കുമെന്നും അധ്യക്ഷന്‍ പറഞ്ഞു.

 

സംസ്ഥാന യുവജനകമ്മീഷന്‍ കോഴിക്കോട് ജില്ല അദാലത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ നിരന്തരമായി സ്ത്രീത്വത്തെ അവഹേളിക്കുന്നു എന്ന് കാണിച്ച്‌ ദിശ എന്ന സംഘടനയില്‍ നിന്നു ലഭിച്ച പരാതിയില്‍ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയതായി അധ്യക്ഷന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

തങ്ങള്‍ നേരിടുന്ന അധിക്ഷേപം സധൈര്യം തുറന്നു പറയുകയും നിയമപരമായി നേരിടാന്‍ തയ്യാറായി മുന്നോട്ടു വരുകയും ചെയ്യുന്ന സത്രീകള്‍ക്ക് രാഹുല്‍ ഉന്നയിക്കുന്നതുപോലെയുള്ള വാദങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് കാരണമാകുന്നതായും അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതി, ഭൂമി തരം മാറ്റല്‍ സംബന്ധിച്ച പരാതികള്‍ എന്നിവയും കമ്മിഷനു ലഭിച്ചതായി അധ്യക്ഷന്‍ അറിയിച്ചു.