മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍; വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണം; അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ കോവിഡ് വന്നാല്‍ സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റീന്‍ ചെയ്യും; സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു

മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍; വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണം; അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ കോവിഡ് വന്നാല്‍ സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റീന്‍ ചെയ്യും; സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ എന്ന നിലക്ക് സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു. ക്ലാസുകള്‍ സംബന്ധിച്ച് അതത് സ്ഥാപനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. 8.30 – 2.30, 9 – 4, 9.30 – 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോള്‍ നല്‍തിയിരിക്കുന്ന നിര്‍ദ്ദേശം.

തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം ഉണ്ടാക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മണിക്ക് മാധ്യമങ്ങളോട് പറഞ്ഞു. സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകള്‍ എന്നിവയ്ക്ക് ഫീസ് ഇളവ് നല്‍കിയിരുന്നു. തുറന്നാല്‍ ഫീസുകള്‍ അടയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജുകളില്‍ കോവിഡ് ജാഗ്രതാ സമിതി ഉണ്ടാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ കോവിഡ് വന്നാല്‍ സമ്പര്‍ക്കത്തില്‍ ഉള്ളവരെ ക്വാറന്റീന്‍ ചെയ്യും. പൊലീസ്, ആരോഗ്യ-ഉന്നത വിദ്യാഭ്യാസ-തദ്ദേശ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.