play-sharp-fill
മണ്ണൂത്തി കാർഷിക സർവകലാശാലയിൽ വിദ്യാർത്ഥിയെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; റാഗിംഗിൽ മനംനൊന്താണ് മഹേഷ് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ; ആത്മഹത്യാ കുറിപ്പിൽ  റാഗിംഗിനെക്കുറിച്ച് പറയുന്നില്ലെന്ന് പൊലീസ്; മരണത്തിൽ ദുരൂഹത

മണ്ണൂത്തി കാർഷിക സർവകലാശാലയിൽ വിദ്യാർത്ഥിയെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; റാഗിംഗിൽ മനംനൊന്താണ് മഹേഷ് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ; ആത്മഹത്യാ കുറിപ്പിൽ റാഗിംഗിനെക്കുറിച്ച് പറയുന്നില്ലെന്ന് പൊലീസ്; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖിക

തൃശൂർ: മണ്ണൂത്തി കാർഷിക സർവകലാശാലയിൽ വിദ്യാർത്ഥിയെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഹോർട്ടികൾച്ചർ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ(19)യാണ് ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. തുടർച്ചയായ റാഗിംഗിൽ മനംനൊന്താണ് മഹേഷ് മരിച്ചതെന്ന് സഹപാഠികൾ പരാതിപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹേഷിന് നാട്ടിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യ ചെയ്യാനുള‌ള കാരണങ്ങളെക്കുറിച്ച് മാതാപിതാക്കൾക്കും അറിവില്ല.

ഒരാഴ്‌ച മുൻപ് മാത്രമാണ് മഹേഷ് ക്യാമ്പസിലെത്തിയത്. ക്യാമ്പസിൽ ആൺകുട്ടികൾക്കുള‌ള പമ്പ ഹോസ്‌റ്റലിലാണ് മഹേഷ് താമസിച്ചിരുന്നത്. ഇവിടെയാണ് മഹേഷ് തൂങ്ങിമരിച്ചത്. മരണം നടന്ന ദിവസം സർവകലാശാലയിൽ നിന്നും പണ്ട് പഠിച്ചിറങ്ങിയ ചിലർ ഇവിടെയെത്തിയിരുന്നതായും അർദ്ധരാത്രി കഴിയും വരെ ഇവർ ക്യാമ്പസിൽ തങ്ങിയിരുന്നതായും വിവരമുണ്ട്.

ഇതിന് ശേഷമാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതായും റാഗിംഗിനെക്കുറിച്ച് അതിൽ പറയുന്നില്ലെന്നുമാണ് പൊലീസിൽ നിന്നുള‌ള വിവരം. പ്രണയ പരാജയമാണോ മരണ കാരണമെന്നും പൊലീസ് പരിശോധിക്കുകയാണ്.

പത്തും പന്ത്രണ്ടും വർഷങ്ങൾക്ക് മുൻപ് പഠിച്ചിറങ്ങിയവർ പോലും ഇവിടെ തിരിച്ചെത്തി ഒന്നാംവർഷ വിദ്യാർത്ഥികളെ റാഗ് ചെയ്യാറുണ്ടെന്ന് ക്യാമ്പസിലെ എസ്‌എഫ്‌ഐ പ്രവർത്തകർ ആരോപിച്ചു.
ഇതിനെതിരെ സംഘടന ജില്ലാ പൊലീസ് മേധാവിയ്‌ക്ക് പരാതി നൽകിയിട്ടുമുണ്ട്. മഹേഷിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ‌ പറയുന്നു.