play-sharp-fill
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കെഎസ്‌യു-എസ്എഫ്ഐ സംഘർഷം: ആശുപത്രിയിൽ കയറി കെ എസ് യു പ്രവർത്തകരെ ആക്രമിച്ച 20 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കെഎസ്‌യു-എസ്എഫ്ഐ സംഘർഷം: ആശുപത്രിയിൽ കയറി കെ എസ് യു പ്രവർത്തകരെ ആക്രമിച്ച 20 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

 

കൊച്ചി: കൊച്ചിന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോളേജ് വിദ്യാർത്ഥികളായ 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെഎസ്‌യുവിന്റെ പരാതിയില്‍ തോപ്പുംപടി പോലീസാണ് കേസെടുത്തത്.

 

ആശുപത്രി ആക്രമിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

 

ആശുപത്രിയില്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ് യു പ്രവര്‍ത്തകരെ വീണ്ടും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആശുപത്രിയിലെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയാണ് കോളേജില്‍ തര്‍ക്കം ഉണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ എത്തിയതോടെ സംഘര്‍ഷം അവിടേക്കും നീണ്ടു.

 

ആറ് വര്‍ഷത്തിന് ശേഷം കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവാണ് വിജയിച്ചത്. വിജയത്തിന് ശേഷമാണ് ബാനര്‍ കെട്ടാനും കൊടി ഉയര്‍ത്താനും കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.