ജില്ലാ കളക്ടറെയും പോലീസ് മേധാവിയെയും ആദരിച്ചു

ജില്ലാ കളക്ടറെയും പോലീസ് മേധാവിയെയും ആദരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ കളക്ടർ പി. കെ. സുധീർ ബാബു, ജില്ലാ പോലീസ് സൂപ്രണ്ട് ജി. ജയദേവ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് എന്നിവരെ ജില്ലാ പഞ്ചായത്ത് യോഗം ആദരിച്ചു.

കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, മാഗി ജോസഫ്, മുൻ പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അംഗങ്ങളായ അഡ്വ. കെ. കെ. രഞ്ജിത്ത്, പി. സുഗതൻ, മേരി സെബാസ്റ്റ്യൻ, ജയേഷ് മോഹൻ, സെക്രട്ടറി മേരി ജോ തുടങ്ങിയവർ പ്രസംഗിച്ചു.