
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയിട്ടും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ചയുടെ പേരില്‍ നടക്കുന്ന ചരടുവലികളെ വിമർശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ.
ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോ? മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫിന്റെ പരാജയകാരണങ്ങള്‍ വിലയിരുത്തി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവവികാസങ്ങള്‍ ശരിയായി ചർച്ച ചെയ്തും ഞങ്ങള്‍ മുന്നോട്ടുപോകും.- ശൈലജ പറഞ്ഞു. എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവണ്മെന്റ് രൂപീകരിക്കാൻ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും അവർ കുറ്റപ്പെടുത്തി.







