Spread the love

ടിവികെ അധ്യക്ഷൻ വിജയ്ക്ക് നിർണായക മണിക്കൂറുകൾ. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നാളെ കേരളത്തിലേക്ക് മടങ്ങും. രാവിലെ 7.10നാണ് യാത്ര തിരിയ്ക്കുക. വിസികെ തീരുമാനം ഉടൻ ഉണ്ടാകും. പിന്തുണയുടെ കാര്യം വിസികെ ഉടൻ പ്രഖ്യാപിക്കും. വിസികെ തീരുമാനം സർക്കാർ രൂപീകരണത്തിൽ നിർണായകമാണ്. വിസികെയുടെ രണ്ട് സീറ്റുകൾ കൂടി ലഭിച്ചാൽ വിജയ്ക്ക് സർക്കാർ രൂപീകരിക്കാം. തമിഴ്‌നാട്ടിലെ ചെറിയൊരു പ്രാദേശിക പാർട്ടിയായ വിസികെക്ക് രണ്ട് എംഎൽഎമാരാണുള്ളത്. ദലിത് രാഷ്ട്രീയം, സാമൂഹ്യനീതി, തമിഴ്‌ ദേശസ്നേഹം എന്നിവയെ അടിസ്ഥാനമാക്കി 1990ൽ തോൾ മാധവൻ സ്ഥാപിച്ച പാർട്ടിയാണ്. ഇന്ത്യയിലെ ജാതി അസമത്വത്തിനെതിരായി അംബേദ്കറുടെ ഉയർത്തിക്കാട്ടിയ ജാതി ഉന്മൂലനം ലക്ഷ്യമിട്ടാണ് ഈ പാർട്ടി പ്രവർത്തിക്കുന്നത്.

video
play-sharp-fill

വിസികെ അധ്യക്ഷൻ പെരുമാവളവൻ ശനിയാഴ്ച രാവിലെ 10 മണിയോടെ നിർണായക വാർത്താസമ്മേളനം വിളിച്ചിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞിട്ടും വാർത്താസമ്മേളനം നീണ്ടുപോകുന്ന സാഹചര്യമാണ് കാണാനായത്. പാർട്ടിയുടെ രണ്ട് എംഎൽഎമാർക്കൊപ്പം വിസികെ അധ്യക്ഷൻ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പെരുമാവളവൻ്റെ രാഷ്ട്രീയ നിലപാട് ടിവികെയുടെ സർക്കാർ രൂപീകരണത്തിൽ ഏറെ നിർണായകമാണ്.