play-sharp-fill
തോട്ടിലെ മത്സ്യബന്ധന വലയില്‍  കുടുങ്ങി അഞ്ചര മീറ്ററുള്ള മൂര്‍ഖന്‍;  ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനം

തോട്ടിലെ മത്സ്യബന്ധന വലയില്‍ കുടുങ്ങി അഞ്ചര മീറ്ററുള്ള മൂര്‍ഖന്‍; ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനം

സ്വന്തം ലേഖിക

മാന്നാര്‍: വച്ചാല്‍ തോട്ടില്‍ മത്സ്യബന്ധന വലയില്‍ പാമ്പ് കുടുങ്ങി.

ചെന്നിത്തല അപ്പര്‍കുട്ടനാട് ഒന്നാം ബ്ലോക്ക് പാടശേഖരമായ തേവര്‍കടവിന് പടിഞ്ഞാറ് ഭാഗത്തുള്ള വാച്ചാല്‍ തോട്ടില്‍ വിരിച്ച വലയിലാണ് അഞ്ചര മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ അകപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച്ച രാവിലെ പത്തിനാണ് സംഭവം.
പോട്ടങ്കേരില്‍ രാജേഷ്, സുബ്രഹ്മണ്യം എന്നിവര്‍ തോട്ടില്‍ മീന്‍പിടുത്തതിനായി നീട്ടിയ വലകള്‍ ഉയര്‍ത്തിയപ്പോഴാണ് വലയില്‍ അകപ്പെട്ട പാമ്പിനെ കണ്ടത്.

പത്തി വിടര്‍ത്തിയ പാമ്പിന്റെ ശക്തമായ ശില്‍ക്കാരം കേട്ട് തൊഴിലാളികള്‍ ഓടി അകന്നു.

സംഭവം അറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്തംഗം ഉമാ താരാനാഥ് റാന്നി വനം വകുപ്പിന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷനില്‍ നിന്നെത്തിയ ജീവനക്കാരന്‍ പല്ലന ഹുസൈന് വലയില്‍ കുടുങ്ങിയ പാമ്പിനെ തൊഴിലാളികള്‍ കൈമാറി.