ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവ് വരുത്തിയതിന് യുവതിക്ക് പരിശീലകയുടെ ക്രൂര മർദ്ദനം;ചോദിക്കാൻ ചെന്ന വീട്ടുകാരെ ഭീഷണിപ്പെടുത്തി;കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവ് വരുത്തിയതിന് യുവതിക്ക് പരിശീലകയുടെ ക്രൂര മർദ്ദനം;ചോദിക്കാൻ ചെന്ന വീട്ടുകാരെ ഭീഷണിപ്പെടുത്തി;കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ
കൊല്ലം: ഡ്രൈവിങ് പഠിക്കാന്‍ എത്തിയ യുവതിക്ക് പരിശീലകയായ യുവതിയില്‍ നിന്ന് ക്രൂരമര്‍ദ്ദനം. കൊല്ലം പള്ളിമുക്ക് സ്വദേശിനിയും ഡ്രൈവിങ് പരിശീലകയും ഉടമയുമായ ഷൈമയാണ് പഠനത്തിന് എത്തിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ച ശേഷം സംഭവം പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു.

മർദ്ദിച്ച വിവരം പുറത്തു പറഞ്ഞാല്‍ ലൈസന്‍സ് കിട്ടാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
കഴിഞ്ഞദിവസം മർദ്ദിച്ചതിൻ്റെ അടയാളങ്ങൾ യുവതിയുടെ ഉമ്മ യുവതിയുടെ ദേഹത്ത് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡ്രൈവിങ് പരിശീലനത്തില്‍ വീഴ്‌ച്ചകള്‍ വരുത്തിയതാണ് ഷൈമ പ്രകോപിതയാവാൻ കാരണം. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ആശ്രമം മൈതാനത്ത് വച്ച്‌ വാഹനം നന്നായി
ഓടിക്കാത്തതില്‍ ഷൈമ പ്രകോപിതയാവുകയും തുടര്‍ന്ന് വാഹനത്തില്‍ നിന്നും സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ചു മർദിക്കുകയുമായിരുന്നു.

നെഞ്ചത്ത് അടക്കം യുവതിക്ക് മര്‍ദ്ദനമേറ്റു. ഇടിയുടെ ആഘാതത്തില്‍
യുവതി ബോധരഹിതയായി. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ യുവതിയെ കണ്ട് സംസാരിച്ച്‌എങ്കിലും ഷൈമ അവരോടും കയര്‍ത്തു സംസാരിച്ചു. ഉന്നതരുടെ പേരുകള്‍ പറഞ്ഞു കൊണ്ടായിരുന്നു ഷൈമയുടെ വിരട്ടല്‍. മന്ത്രി ചിഞ്ചുറാണിയെ അടക്കം താനാണ് ഡ്രൈവിങ് പഠിപ്പിച്ചത് എന്നു പറഞ്ഞായിരുന്നു ഭീഷണി. അതുകൊണ്ട് നിങ്ങളെ കൊണ്ട് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇവര്‍ വെല്ലുവിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലാണ് യുവതിയുടെ കുടുംബവും പരാതി നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷൈമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയാണ്. പൊലീസ് ചോദ്യം ചെയ്യലില്‍ മര്‍ദ്ദിച്ചു എന്ന കാര്യം അവര്‍ സമ്മതിച്ചിട്ടുണ്ട്. തനിക്ക് ഡിപ്രഷന്‍ ഉണ്ടായതു കൊണ്ടാണ് മര്‍ദിച്ചതെന്നാണ് ഷൈമ പറിഞ്ഞിരിക്കുന്നത്.

മര്‍ദനത്തിന് ഇരയായ യുവതിയുടെ മോഴി രേഖപ്പെടുത്തിയ പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി. മര്‍ദ്ദനം നടന്ന വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തേക്കും.