സി.എം.എസ് കോളേജ് പ്രിൻസിപ്പലിന് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികളുടെ അതിഭീകര യാത്രയയപ്പ്: മോശമായ കമന്റുകൾ സഹിതം റോയി സാം ഡാനിയലിനു വിദ്യാർത്ഥികൾ നൽകിയ യാത്ര അയപ്പിനെ തുടർന്നു സിഎംഎസ് കോളേജ് ഫെയ്‌സ്ബുക്ക് കമന്റ് ബോക്‌സ് പൂട്ടി; കോളേജിൽ വിവാദം കത്തുന്നു

സി.എം.എസ് കോളേജ് പ്രിൻസിപ്പലിന് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികളുടെ അതിഭീകര യാത്രയയപ്പ്: മോശമായ കമന്റുകൾ സഹിതം റോയി സാം ഡാനിയലിനു വിദ്യാർത്ഥികൾ നൽകിയ യാത്ര അയപ്പിനെ തുടർന്നു സിഎംഎസ് കോളേജ് ഫെയ്‌സ്ബുക്ക് കമന്റ് ബോക്‌സ് പൂട്ടി; കോളേജിൽ വിവാദം കത്തുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: സർവീസിൽ നിന്നും വിരമിച്ച സി.എം.എസ് കോളേജ് പ്രിൻസിപ്പൽ റോയി സാം ഡാനിയലിനെതിരെ സി.എം.എസ് കോളേജിന്റെ അടക്കം ഫെയ്‌സ്ബുക്ക് പേജുകളിൽ വിദ്യാർത്ഥികളുടെ അസഭ്യവും കൂക്കുവിളിയും. സർവീസിൽ നിന്നും വിരമിച്ചതായുള്ള പോസ്റ്റ് സി.എം.എസ് കോളേജിന്റെ ഫെയ്‌സ്ബുക്ക് വാളിൽ കണ്ടതിനു പിന്നാലെയാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ കമന്റിട്ട് നിറച്ചത്. ഇതോടെ കമന്റ് ബോക്‌സ് ഓഫ് ചെയ്യുകയായിരുന്നു.

മെയ് 31 നാണ് സി.എം.എസ് കോളേജ് പ്രിൻസിപ്പൽ റോയി സാം ഡാനിയേൽ സർവീസിൽ നിന്നും വിരമിച്ചത്. ഏഴു വർഷത്തോളം അദ്ദേഹം സി.എം.എസ് കോളേജിലെ പ്രിൻസിപ്പളായിരുന്നു. കഴിഞ്ഞ ദിവസം കോളേജ് അധികൃതർ ഇദ്ദേഹത്തിനു യാത്രയയപ്പും നൽകിയിരുന്നു. എന്നാൽ, ഈ ചിത്രങ്ങളും വീഡിയോയും യാത്ര അയപ്പ് വാർത്തയും കോളേജിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഇട്ടതോടെയാണ് സംഭവം കൈവിട്ടു പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വിഭാഗം വിദ്യാർത്ഥികൾ ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലേയ്ക്കു കയറി അതിരൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിക്കുകയായിരുന്നു. സി.എം.എസ് കോളേജിന്റെ ചരിത്രം മുതലുള്ള കാര്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ മുൻ പ്രിൻസിപ്പളിനെ വിമർശിച്ചത്. പലപ്പോഴും വിമർശനം മോശമായ ഭാഷയിലേയ്ക്കു നീങ്ങുകയും ചെയ്തു.

കോളേജിൽ ഇദ്ദേഹം സ്വീകരിച്ചിരുന്ന പല നിലപാടുകളും വിമർശന വിധേയമായിരുന്നു. സി.എം.എസ് കോളേജിലെ ശക്തമായ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുമായി ഇദ്ദേഹം നേരിട്ടുള്ള പോരാട്ടത്തിലുമായിരുന്നു. ഇത്തരത്തിൽ വിമർശനം നേരിട്ടതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരായ ആക്രമണത്തിനു കാരണമെന്നാണ് കോളേജ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം.

എന്നാൽ, ഇരുപത് വർഷം മുൻപ് വരെ കോളേജിൽ നിന്നും പഠനം അവസാനിപ്പിച്ച് പോയ വിദ്യാർത്ഥികൾ വരെ ഈ പ്രിൻസിപ്പളിനെ വിമർശിക്കുന്നുണ്ടെന്ന മറുപടിയാണ് വിദ്യാർത്ഥികൾ നൽകുന്നത്. സംഭവത്തിൽ തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നു എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയും അറിയിച്ചു.